കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തിക്തഫലങ്ങൾ രാജ്യത്താകമാനവും കേരളത്തിലും ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. ടി പി ആർ നിരക്കും, ഒരു ദിവസം രോഗം ബാധിക്കുന്ന രോഗികളുടെ എണ്ണവും കുറഞ്ഞു വരുന്നത് നൽകുന്ന ആശ്വാസം ചെറുതല്ല.ആശ്വസിക്കാൻ വകയുണ്ടെങ്കിലും ജാഗ്രത കൈവിടാൻ ഉള്ള സമയമായിട്ടില്ല. എന്നാൽ തീർച്ചയായും കരുതിയിരിക്കേണ്ടത് മൂന്നാം തരങ്കത്തിന്റെ വരവാണ്. മൂന്നാം തരംഗത്തിന് കാഠിന്യം കുറയ്ക്കാൻ ഓരോ വ്യക്തിയും പാലിക്കുന്ന ജാഗ്രതകളും, മുൻകരുതലുകളും കൊണ്ട് സാധിക്കുന്നതാണ്.
ഈ വർഷം അവസാനത്തോടു കൂടി മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകർ അടക്കമുള്ളവർ വിലയിരുത്തുന്നത് .എന്നാൽ ഈ സാഹചര്യം കൃത്യമായി മറികടക്കാനായി ഓരോ വ്യക്തികളും പാലിക്കേണ്ട കാര്യങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂന്നാം തരംഗം തടയുന്നതിനായി ഏറ്റവും പ്രധാനപ്പെട്ട ഘടകം സാനിറ്റൈസറിന്റെയും മാസ്കിന്റെയും ഉപയോഗം ഫലപ്രദം ആക്കുക എന്നതാണ്. എന്നാൽ പ്രധാന പ്രശ്നം നല്ലൊരു ശതമാനം ആളുകൾക്കും ഹാൻഡ് സാനിറ്റൈസർ കൃത്യമായി എങ്ങനെ ഉപയോഗിക്കണമെന്ന് കാര്യം അറിയില്ല എന്നതാണ് ദുഃഖകരമായ വസ്തുത.
അതിനാൽ തന്നെ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ഹാൻഡ് സാനിറ്റൈസർ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന ഡോക്ടർ രാജേഷ് കുമാറിനെ വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.