1600 അല്ല 5000 രൂപ പെൻഷൻ കിട്ടും

ജൂൺ 22 മുതൽ കർഷക പെൻഷൻ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കർഷക ക്ഷേമനിധി ബോർഡ് വഴിയാണ് കർഷകർക്ക് പെൻഷൻ ലഭിക്കുന്നത്. പദ്ധതിയിൽ അംഗമായ എല്ലാ കർഷകർക്കും 60 വയസിനു ശേഷം കുറഞ്ഞത് 5000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിക്കാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്.2019ഇൽ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് ഗുണഭോക്താക്കൾക്ക് ഇത്തരത്തിൽ പെൻഷൻ ലഭിക്കുന്നത്. 30 ലക്ഷം അംഗങ്ങളെ പദ്ധതിയിൽ ചേർക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. പ്രാഥമികമായി 20ലക്ഷം ഗുണഭോക്താക്കളെ ആയിരിക്കും പദ്ധതിയിൽ ചേർക്കുക. കൂടുതൽ യുവജനങ്ങളിൽ കൃഷിയിലേക്ക് ആകർഷിക്കുക എന്നത് കൂടി
പദ്ധതി വിഭാവനം ചെയ്യുന്ന മുഖ്യ ലക്ഷ്യത്തിൽപ്പെടുന്നു.

അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടച്ചവർക്കായിരിക്കും, 60 വയസ്സിനുശേഷം അടയ്ക്കപ്പെട്ട അംശാദായത്തിൻറയും,തുക അടച്ച കാലയളവിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നത്. കൂടാതെ 25 വർഷം അംശാദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിതതുക ലഭിക്കുന്നതുമാണ്. കൂടാതെ അംഗങ്ങൾക്ക് ഇൻഷുറൻസ് പരീക്ഷ ലഭിക്കുന്നതും പദ്ധതിയുടെ മറ്റൊരു ആകർഷണീയതയാണ്. പ്രക്രിയ പൂർണമാകുന്ന മുറയ്ക്ക് ക്ഷേമനിധി ബോർഡ് വഴി കർഷകർക്ക് ഇപ്പോൾ നൽകുന്ന കർഷക പെൻഷൻ ലഭിക്കുന്നതാണ്.

കർഷക ക്ഷേമനിധി ബോർഡ് ഓഫീസ് പ്രവർത്തിക്കുന്നത് തൃശ്ശൂർ ആസ്ഥാനം ആയിട്ടാണ്. കൂടാതെ കർഷകർക്ക് നേരിട്ട് വിവരങ്ങൾ അറിയുവാനും അംശാദായം അടക്കുവാനുമുള്ള വെബ്സൈറ്റ് സംവിധാനം ജൂൺ 22 മുതൽ നിലവിൽ വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഔഷധ സസ്യ കൃഷി,ഉദ്യാന കൃഷി, നഴ്സറി നടത്തൽ, കാർഷികവൃത്തി, കാർഷികവിളകൾ ,പച്ചക്കറികൾ, തീറ്റപ്പുല്ല് തുടങ്ങിഏതുതരത്തിലുള്ള കൃഷി ചെയ്യുന്ന കർഷകർക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്.അലങ്കാര മത്സ്യങ്ങൾ, കക്ക, ചിപ്പി, പട്ടുനൂൽപ്പുഴു, തേനീച്ച കൃഷി. താറാവ്, കോഴി ,കാട കോഴികൾ, ആട്, കന്നുകാലി വളർത്തൽ,പന്നി വളർത്തൽ, അവയുടെ പ്രജനനം പരിപാലനം നടത്തുന്നവർക്കും പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.

15 ഏക്കർ വരെ ഭൂമിയുള്ളവർക്ക് പദ്ധതി അംഗങ്ങളാകാൻ സാധിക്കുമെങ്കിലും കാപ്പി, റബ്ബർ, തേയില ഏലം എന്നീ തോട്ടവിളകൾക്ക് പരമാവധി ഏഴര ഏക്കർ മാത്രമായിരിക്കും പരമാവധി പരിധി. പദ്ധതി അംഗം ആകുന്നതിനായി ബാങ്ക് പാസ്ബുക്ക് പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ് ആധാറിനെ പകർപ്പ്, വയസ്സ് തെളിയിക്കുവാനുള്ള രേഖ, പാസ്പോർട്ട് വലുപ്പത്തിലുള്ള രണ്ട് ഫോട്ടോകൾ, കാർഷികവൃത്തിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം എന്ന ആവശ്യമാണ്. അപേക്ഷയ്ക്കൊപ്പം 100 രൂപ രജിസ്ട്രേഷൻ ഫീസ് അടക്കേണ്ടതുണ്ട്.

നേരിട്ട് മേൽപറഞ്ഞ രേഖകൾ അപ്‌ലോഡിങ് നടത്തിയോ,അക്ഷയ സെൻററുകൾ, കോമൺ സർവീസ് സെൻററുകൾ മുഖേനയോ, കൃഷിഭവൻ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പദ്ധതി സംബന്ധിച്ച് സംശയമുള്ളവർക്ക് അടുത്ത കൃഷി ഓഫീസുമായി ബന്ധപ്പെട്ട സംശയനിവാരണം നടത്താവുന്നതാണ്. പ്രധാന നിബന്ധന കൃഷിയിൽ നിന്ന് മാത്രമുള്ള വരുമാനം 5 ലക്ഷത്തിൽ കവിയാൻ പാടില്ല എന്നത് മാത്രമാണ്. സ്വന്തമായി ഭൂമി ഇല്ലാത്തവർക്കും അതോടൊപ്പം മറ്റ് വ്യക്തിഗത വരുമാനങ്ങൾ ഉള്ളവർക്കും പദ്ധതിയിൽ അംഗമാകൽ തടസ്സമാകില്ല എന്നതും പദ്ധതിയുടെ ആകർഷണീയ വശങ്ങളാണ്.

55 വയസ്സുവരെയുള്ള കർഷകർക്കാണ് പദ്ധതിയിൽ അംഗമാകാൻ സാധിക്കുക. എന്നാൽ 2009 പദ്ധതി പ്രഖ്യാപിക്കപ്പെട്ടതിനാൽ മുൻകാലപ്രാബല്യം എന്ന തരത്തിൽ 58 വയസ്സുള്ളവർക്ക് വരെ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്.

Leave a Reply