ബ്ലാക്ക് മാമ്പയെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ.

പാമ്പുകളെ കുറിച് ഓർക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്നത് ഭയമാണ്. എന്നാൽ തന്നെയും പാമ്പുകളെ കുറിച്ച് അറിയാനായി ആകാംഷയും കൗതുകവുമുണ്ട്. പാമ്പുകൾ പക മനസ്സിൽ വെച്ച് കടിക്കും എന്നത് തെറ്റായ ദാരണകളാണ്. മനുഷ്യ മനസിൽ ഏറ്റവും കൂടുതൽ തെറ്റിദ്ധാരണകളുള്ള ഒരേ ഒരു ജീവി പാമ്പാണ്. പാമ്പുകൾക് ചെവിയില്ല എന്നതാണ് യാഥാർഥ്യം. ഏറ്റവും മാരകമായ പമ്പുകളിൽ ഒന്നായ ബ്ലാക്ക് മാമ്പയെ കുറിച് മനസിലാക്കാം.

പ്രധാനമായും ആഫ്രിക്കയിൽ കണ്ടുവരുന്ന മൂർഖൻ വർഗ്ഗത്തിൽ പെടുന്ന പാമ്പുകളാണ് ബ്ലാക്ക് മാമ്പ. ഇത് പാമ്പുകളിൽ വെച്ച് ഏറ്റവും അപകടകാരികളാണ്. പേരിൽ കറുപ്പുണ്ടെങ്കിലും ഇളം പച്ച നിറം,ഇരുണ്ട ഒലിവു നിറം,ചാര നിറം, തവിട്ടു നിറം എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ഈ പാമ്പുകൾ തുറന്ന വായ കൊണ്ട് എല്ലാവരെയും ഭയപ്പെടുത്തുന്നു. ഇവയുടെ വായ്ക്കുള്ളിൽ നീലയും കറുപ്പും ചേർന്നുള്ള നിറങ്ങൾ ഉള്ളതുകൊണ്ടാണ് ഇവകൾ വാ തുറക്കുമ്പോൾ പേടി ഉണ്ടാകുന്നത്.

ബ്ലാക്ക് മാമ്പയെ മറ്റു പാമ്പുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വേഗതയാണ്. കരയിൽ ജീവിക്കുന്ന പാമ്പുകളിൽ ഏറ്റവും വേഗതയേറിയ പാമ്പു എന്ന വിശേഷണവും ബ്ലാക്ക് മാമ്പക്കുണ്ട്. ഒരു മണിക്കൂറിൽ ഇരുപത് കിലോമീറ്റർ വരെ വേഗതയിൽ പോകാൻ ഇത്തരക്കാർക്ക് കഴിയും.അത് മാത്രമല്ല ലോകത്തിലെ ഏറ്റവും നീളം കൂടിയ പാമ്പും ലോകത്തിലെ വെനം കൂടിയവയിൽ രണ്ടാമത്തെ പാമ്പും ബ്ലാക്ക് മാമ്പയാണ്. ബ്ലാക്ക് മാമ്പയുടെ ശരാശരി നീളം 8.2 അടിയാണ്. എന്നാൽ ഇതിന്റെ നീളം രേഖപ്പെടുത്തിയതിൽ ഏറ്റവും നീളം 14 അടിയാണ്.

ബ്ലാക്ക് മാമ്പകൾ കൂടുതലായി കാണപ്പെടുന്നത് ആഫ്രിക്കൻ തെക്കു കിഴക്കൻ ഭാഗങ്ങളിലെ പർവതങ്ങളുടെ താഴ്വാരങ്ങളിലാണ്. ഈ പാമ്പുകൾ ഫീഷണി നേരിടുമ്പോൾ കൂടുതൽ ആക്രമികളായി മാറുന്നു. ആ സമയം ശത്രുവിനെ ആവർത്തിച്ചു കടിക്കുകയും ഓരോ കടിയിലും അവർ ഇരയുടെ ശരീരത്തിൽ ആവശ്യത്തിലധികം വിഷം കുത്തിവെക്കുകയും, അങ്ങനെ ചെയുമ്പോൾ ഇര തൽക്ഷണം മരിക്കുന്നു. ബ്ലാക്ക് മാമ്പയെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ നിങ്ങൾക് ഉപകരിക്കുന്നതാണ്.

Leave a Reply