തായ്‌ലന്റിനെ കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

തായ്‌ലൻഡിലെ അതിമനോഹരമായ കഴ്ചകൾ കാഴ്ചക്കാരെ എന്നും വിസ്മയിപ്പിക്കുന്നതാണ്. വെള്ളാനകളുടെ നാട് എന്നും അറിയപ്പെടുന്ന തായ്‌ലൻഡിൽ എഴുപത്തിയാറു പ്രവിശ്യകൾ ഉൾകൊള്ളുന്നു. വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങളിൽ വെച്ച് അമ്പതാം സ്ഥാനമാണുള്ളത്. അവിവാഹിതരുടെ മൽത്സര കളരിയായും തായ്‌ലൻഡിലെ അറിയപ്പെടുന്നു. ജനസംഖ്യയുടെ കാര്യത്തിൽ ഇരുപത്തിയൊന്നാം സ്ഥാനമാണ് തായ്‌ലാന്റിനുള്ളത്.

ഇൻഡോ ചൈനീസ് ഉപദീപിന്റെ മധ്യ ഭാഗത്തുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്‌ലൻഡ്. തായ്‌ലണ്ടിന്റെ പഴയ പേര് സിയാം എന്നായിരുന്നു. തായ്‌ലണ്ടിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ബാങ്കോക്ക് ആണ്. ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ടിൽ രക്ത രഹിതമായ വിപ്ലവത്തെ തുടർന്ന് സിയാം ഭരണകടനപരമായ രാജ്യ വാഴ്ചയായി മാറുകയും ചെയ്തു. ഔദ്യോഗികമായി തായ്‌ലൻഡ് എന്നും ഈ രാജ്യത്തിന് പേരിട്ടു.

യൂറോപ്യൻ രാജ്യങ്ങളിൽ കോളനി വല്കരിക്കാത്ത ഏക തെക്കു കിഴക്കൻ എഷ്യൻ രാജ്യമാണ് തായ്‌ലൻഡ്. തായ്‌ലൻഡ് എന്ന വാക്കിനർത്ഥം സ്വതന്ത്രരുടെ നാട് എന്നാണ്. ലോകത്തിലെ ഏറ്റവും ചെറിയ സസ്തനിയായ ബംബിൽബി വവ്വാലും, ലോകത്തിലെ വലിയ മത്സമായ തിമിംഗല സ്രാവിനേയും തായ്‌ലൻഡിൽ യഥേഷ്ടം കാണാൻ സാധിക്കും. പുരുഷൻ മാർ ഒന്നടംകം അതിനു രാജ കുടുംബത്തിൽ പെട്ടവരായാലും ശെരി ഇരുപത് വയസിനു മുൻപ് സന്യാസി ആകണം എന്ന് നിർബദ്ധം ഉണ്ടായിരുന്നു. മൂന്നു മാസമാണ് ഈ കാലാവധി നിലനിന്നിരുന്നത്. ഇപ്പോൾ ഇത്തരം സംബ്രദായങ്ങൾ നിലവിലില്ല.

തായിലെൻഡിലെ മൊത്തം ജനസംഖ്യയുടെ പത്തിലൊന്നു അവിടുത്തെ ഏറ്റവും വലിയ നഗരമായ ബാൻകോകിലായിരുന്നു. പ്രശസ്തമായ ദി കിംഗ് ആൻഡ് ഐ എന്ന ഹോളിവുഡ് സിനിമ ഒരിക്കലും തായി തീയറ്ററുകളിൽ പ്രദർശനം നടത്തിയിരുന്നില്ല. ഇത് രാജാവിനോട് ആദരവ് കാണിക്കാത്ത ഒരു ചിത്രമായിരുന്നു. അവിടുത്തെ നിയമവും അങ്ങനെയാണ്. രാജാവിനെ അവഹേളിക്കുകയോ മറ്റും ചെയ്താൽ രാജ്യ ദ്രോഹ കുറ്റം അവന്റെ മേൽ ചുമത്തപ്പെടാം. ഇനിയും തായിലാൻഡിനെ കുറിച്ചുള്ള കൂടുതൽ അറിവുകൾക്കായി ഈ വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply