ചകിരി തൊണ്ട് കളയല്ലേ,ഉഗ്രൻ ഹാങ്ങിങ് പോട്ട് ഉണ്ടാക്കാം

വീടുകളിൽ ധാരാളമായുള്ളതും,വേസ്റ്റ് പോലെ കൂട്ടി ഇടുകയും ചെയ്യുന്ന ഒരു വസ്തു ആണ് തേങ്ങയുടെ തൊണ്ട് .അടുപ്പിൽ കത്തിക്കാനും മറ്റും ഒക്കെ ഉപയോഗിക്കും എങ്കിലും ഇതിൽ നിന്നും വ്യത്യസ്തമായി ഒരു ഉപകാരപ്രദമായ വസ്തു ഉണ്ടാക്കാൻ സാധിക്കുന്നതാണ്.വീട്ടിൽ വലിയ വില കൊടുത്തു വാങ്ങുന്ന തൂക്കി ഇടുന്ന ചെടി ചട്ടികൾ മനോഹരമായി തന്നെ ചകിരി ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ഇതിനായി അത്യാവശ്യം വലിപ്പം ഉള്ള ഒരു തേങ്ങയുടെ തൊണ്ട് എടുക്കുക.ശേഷം അതിന്റെ ചകിരി തൊണ്ടിൽ നിന്നും എടുക്കുക.പൂർണമായി ചകിരി വലിച്ചെടുക്കുക.ചേരിത്തുമ്പ് എന്നും ചില നാടുകളിൽ പറയാറുണ്ട്.ശേഷം ആ തൊണ്ടിന്റെ മുകൾ ഭാഗം താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കാണുന്ന പോലെ മുറിച്ചെടുക്കുക.അതിനു ശേഷം ചകിരി അഥവാ ചേരി തുമ്പു പിച്ചി ഇടുക.ശേഷം അത് വൃത്താകൃതിയിൽ വളച്ചെടുത്ത ശേഷം ഒരു നൂൽ ഉപയോഗിച്ച് തലയിൽ വെക്കുന്ന ചുമ്മാടിന്റെ മാതൃകയിൽ കെട്ടി എടുക്കുക.

നൂലും ചണവും ഉപയോഗിച്ച് കെട്ടി എടുത്ത ശേഷം ഉയർന്നു നിൽക്കുന്ന ഭാഗമെല്ലാം കത്രിക ഉപയോഗിച്ച് വെട്ടി മാറ്റുക.അതിനു ശേഷം നേരത്തെ മുകൾ ഭാഗം വെട്ടി വെച്ചിരിക്കുന്ന തൊണ്ടു ചേർത്ത് വെച്ച് അതിൽ ഒരു വളയമായി കയറ്റി വെക്കുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.

Leave a Reply