ആനയെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ!

പണ്ടുകാലത്തു ആനകൾ ആട്ടിത്ത്വത്തിന്റെ ലക്ഷണങ്ങളായിരുന്നു. എന്നാൽ ഇന്ന് അതും വ്യവസായമായി മാറിക്കഴിഞ്ഞു. ആനകളെ ഷേക്ത്രത്തിന്റെ ഭാഗമായി കണ്ടിരുന്നു. ഹൈന്ദവർക്ക് ആനകളില്ലാത്ത ഉത്സവം അന്യമാണ്. ആനകളുടെ വലിപ്പത്തിനനുസരിച്ചാണ് ഉത്സവങ്ങളെ വിലയിരുത്തിയിരുന്നത്. കരയിലെ ജീവികളിൽ ഏറ്റവും തലച്ചോറ് എത് ജീവിക്കാണ് ഉള്ളത് എന്ന് ചോദിച്ചാൽ അതിനു ഒരു ഒറ്റ ഉത്തരമേയുള്ളൂ ആന. അങ്ങനെ ഒരുപാട് എടുത്തുപറയത്തക്ക സവിശേഷതകൾ ഉള്ള ഒരു ജീവിയാണ് ആന. ആനകളെ കുറിച്ച് നമുക്കൊന്ന് കണ്ണോടിക്കാം.

കാണാൻ കൗതുകവും വലിപ്പത്തിൽ ഒന്നാമതും നിൽക്കുന്ന ഇവനെ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. ഭൂമിയിൽ വേറൊരു ജീവിക്കും കാണാൻ കഴിയാത്ത ശരീരഘടനയാണ്ആനക്കുള്ളത്. പ്രോബോസീഡിയ എന്ന സസ്തനി കുടുംബത്തിൽ ഉൾപെടുന്നവയാണ് ആനകൾ. ഇന്നും വംശനാശം ഉണ്ടാകാതെ നിലനിൽക്കുന്ന ഒരേ ഒരു ജീവിയും ആനകളാണ്. ആഫ്രിക്കാൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന എന്നിവയാണ് ഭൂമിയിലെ മൂന്നു ആന വംശങ്ങൾ. ആഫ്രിക്കൻ ആന എന്ന ഒറ്റപ്പേരിലായിരുന്നു ആഫ്രിക്കൻ ബുഷ് ആനയും, ആഫ്രിക്കൻ കാട്ടാനയും അറിയപ്പെട്ടിരുന്നത്.

ഇന്ത്യൻ ആന ഏഷ്യൻ ആനയുടെ ഉപവിഭാഗമായിരുന്നു. മറ്റു ആന വംശങ്ങൾ പതിനായിരം വർഷങ്ങൾക് മുൻപ് നാമാവശേഷമായി. പ്രോബോസീഡിയ എന്നറിയപ്പെടുന്ന ജന്തു വർഗങ്ങളായ മേൽചുണ്ട് രൂപാന്തരം പ്രാപിച്ചു തുമ്പിക്കയ്യുള്ളവയാണ്. ഈ കൂട്ടത്തിലുള്ള മൃഗങ്ങൾ വേർതിരിഞ്ഞത് ഏകദേശം ദശലക്ഷങ്ങൾക്കു മുൻപാണ്. വളരെ ചിട്ടയായ ജീവിത ശൈലിയാണ് ഇവക്കുള്ളത്. പിടിയാനകൾ എപ്പോഴും സമയം ചിലവിട്ടിരുന്നത് അവരുടെ കുടുംബാംഗങ്ങൾക്കു ഒപ്പമായിരുന്നു.

എന്നാൽ കൊമ്പനാനകൾ ഇപ്പോഴും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഒരു ആഫ്രിക്കൻ ആനകളുടെ ഭാരം നാലായിരം മുതൽ എഴായിരത്തി അഞ്ഞൂറോളം കിലോയാണ്. എന്നാൽ മൂന്നു മീറ്ററോളം ഉയരവും ഇവക്കുണ്ടാകും. ഇനി ഏഷ്യൻ ആനകൾക്കോ രണ്ടേ ദശാംശം ഏഴ് മീറ്റർ വരെ ഉയരവും മൂവായിരം മുതൽ ആറായിരം കിലോ വരെ ഭാരവും ഉണ്ടാകും. ആനകളെ കുറിച്ചുള്ള വിസ്മയ കാഴ്ച്ചകൾ ഒരുപാടുണ്ട്. ഇനിയും ഇത്തരം കാഴ്ചകളെ കാണാനും ആസ്വദിക്കാനും വേണ്ടി താഴെയുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply