വഴുതന നിരവധി പോഷക മൂല്യങ്ങൾ ഉള്ള പച്ചക്കറി എന്നതിനപ്പുറം രുചികരമായ വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ഭക്ഷ്യ വിഭവം കൂടി ആണ്.അതിനാൽ തന്നെ നിരവധി ആളുകൾ വഴുതന കൃഷി വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി ചെയ്യാറുണ്ട്.എന്നാൽ വഴുതന കർഷകർക്ക് ഉദ്ദേശിച്ച രീതിയിൽ കൃഷി കൊണ്ട് പോകാൻ സാധിച്ചില്ല എന്ന പരാതി ഉള്ളവരും ഉണ്ട്.ഇല മുരടിക്കുക,മറ്റു കീടങ്ങളുടെ അക്രമം എന്നവയാണ് ഈ പ്രശ്ങ്ങളുടെ പ്രധാന കാരണം.ഇത്തരം പ്രശ്ങ്ങളെ എല്ലാം ഒഴിവാക്കി വളരെ ലളിതമായി വഴുതണ കൃഷി എങ്ങനെ വീട്ടിൽ ചെയ്യാം എന്ന് നോക്കാം.
ഇനി പറയുന്ന രീതിയിൽ ഉള്ള വള പ്രയോഗം കൊണ്ട് ഈ പ്രശനത്തെ നേരിടാം. മാത്രമല്ല നന്നായി കായ്ക്കാനും,പൂക്കൾ കൊഴിഞ്ഞു പോകാതിരിക്കാനും വളരെ അധികം സഹായകം ആകുന്ന ഒന്ന് കൂടി ആണ് ഈ രീതിയിൽ ഉള്ള വള പ്രയോഗം.ഇത് ചെയ്യുന്നതിന്റെ ആദ്യ ഘട്ടം ചുവട്ടിൽ നന്നായി മണ്ണ് ഇളക്കി കൊടുക്കുക എന്നതാണ്.ശേഷം മുക്കാൽ ചട്ടി ചാണകത്തിലേക്ക് 2 പിടി സൂപ്പർ മീൽ ഇട്ടു കൊടുക്കുക.30 രൂപ വിലയിൽ മിക്കവാറും വളക്കടകളിൽ ഇത് വാങ്ങാൻ കിട്ടുന്നതാണ്.ശേഷം ഇവ രണ്ടും ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഉണങ്ങിയ ചാണക പൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
ശേഷം മണ്ണ് ഇളക്കി ഇട്ടിരിക്കുന്ന ഭാഗത്തേക്ക് ഈ വളം ഇട്ട് കൊടുക്കുക.തുടർന്ന് സ്യുഡോമോണാസ് 3 വിരലിൽ കൊള്ളുന്ന അളവ് അതായത് ഒരു ടി സ്പൂണിലും താഴെ വളത്തിനു മുകളിലേക്ക് വിതറി കൊടുക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.അഭിപ്രയങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.കൃഷിയെ ഇഷ്ട്ടപ്പെടുന്ന എല്ലാ കോസ്റ്റുകാരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
