നോമ്പ് കാലത്ത് ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല.

വിശ്വാസികളെ സംബന്ദിച്ചു പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന മാസം ആണ് റമളാന്‍.ആത്മസംസ്കരണത്തിന്റെയും ചിട്ടയായ ജീവിതക്രമത്തിൻ്റെയും മാസം കൂടി ആണ് റമളാൻ.2 നേരത്തെ ഭക്ഷണം കൊണ്ട് ജീവിതം ചിട്ടയായായി രൂപപ്പെടുത്തി ശരീരത്തെ നിയന്ത്രണത്തിൽ ആക്കുക എന്ന ആരോഗ്യപരമായ ലക്ഷ്യം കൂടി നോമ്പിനുണ്ട് എന്നത് മറ്റൊരു നല്ല വശം കൂടി ആണ്,കൃത്യമായി പറയുകയാണ് എങ്കിൽ സൂര്യോദയത്തിനു ഒന്നര മണിക്കൂർ മുൻപ് (സുബഹി നമസ്കാരത്തിന് മുൻപ്) ഭക്ഷണം കഴിക്കുയും പിന്നീട് സൂര്യാസ്ഥമയ സമയം വരെ ഭക്ഷണം ഒഴിവാകുകയും (മഗ്‌രിബ് നമസ്കാരത്തിന്റെ സമായം) ചെയ്യുന്നതാണ് നോമ്പ് കാലത്തെ ഭക്ഷണ രീതി.

മറ്റൊരു പ്രത്യേകത കൂടി ഇത്തവണത്തെ നോമ്പ് കാലത്തിനു ഉണ്ട്.കോവിഡ് മഹാമാരി മൂലം ഉള്ള ലോക്ക്ടൗൺ കാലം എന്നതിനൊപ്പം കടുത്ത വേനൽ കാലം കൂടി ആണ് ഈ റമളാൻ മാസം.അതിനാൽ തന്നെ ഈ കാലയളവിൽ ഉള്ള നോമ്പിൽ ആരോഗ്യ സംരക്ഷണത്തിൽ അല്പം കൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ട്.ക്ഷീണം കുറച്ചു ആരോഗ്യം നിലനിർത്താൻ ഏറ്റവും പ്രധാനം കഴിക്കുന്ന ഭക്ഷണവും അതിന്റെ ഗുണമേന്മയും തന്നെ ആണ്,നോമ്പ് കാലങ്ങളിൽ കൂടുതൽ പേരും ഡോക്റ്ററെ കാണുക അസിഡിറ്റി,മൂത്രത്തിൽ പഴുപ്പ്,കിഡ്‌നി സ്റ്റോൺ മലബന്ധം,പൈൽസ്,നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ മൂലം ആണ്.

എന്നാൽ ലോക്ക് ടൗൺ കാലം കൂടി ആയതിനാൽ ഇത്തരം പ്രശനങ്ങൾ ഒന്നും തന്നെ ഉണ്ടാകാതെ നോമ്പ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കേണ്ടതുണ്ട്.അതിനു എന്താണ് ചെയ്യണ്ടത് എന്നതാണ് ഇവിടെ പറയുന്നത്.ഇടയത്താഴം അഥവാ രാവിലെ കഴിക്കുന്ന ഭക്ഷണം അമിതമായി കഴിക്കുന്നവരും,ഇടയത്താഴം കഴിക്കാതെ നോമ്പെടുക്കുന്നവരും ഉണ്ട്.ഇത് രണ്ടും നോമ്പിന്റെ വിശുദ്ധിയോടൊപ്പം ശരീരത്തെയും മോശമായി ബാധിക്കുന്ന ഒരു കാര്യം ആണ്. അത് പോലെ തന്നെ അരി പുളിപ്പിച്ചു ഉണ്ടക്കുന്ന ഭക്ഷണങ്ങൾ ആയ അപ്പം,ഇഡ്ഡലി പോലുള്ളവ ഇടയത്താഴത്തിനു കഴിക്കാതിരിക്കുക.ഇത്തരം ഭക്ഷണങ്ങൾ വളരെ വേഗം ദഹിക്കുകയും ക്ഷീണം അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യുന്നു.

അത് പോലെ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും,ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഭക്ഷണ ശീലങ്ങളും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമൻറ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഷെയർ ചെയ്തു എത്തിക്കാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply