കരടി തട്ടിക്കൊണ്ടു പോയി 6 മാസം തടവിൽ പാർപ്പിച്ച മനുഷ്യൻ

പണത്തിനും മറ്റു ആവശ്യങ്ങൾക്കും മനുഷ്യൻ മനുഷ്യനെ തന്നെ തട്ടി കൊണ്ട് പോകുന്ന കഥകൾ നിരവധി കേട്ടിട്ടുണ്ട്.എന്നാൽ ഒരു കരടി മനുഷ്യനെ തട്ടി കൊണ്ട് പോയി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസം ആയിരിക്കും എന്നത് തർക്കികമില്ലാത്ത വിഷയം ആണ്,വാസ്തവം എന്താണ് എന്ന് കൃത്യത ഇല്ല എങ്കിലും മറയൂർ ഭാഗത്തു കാലങ്ങളായി പ്രമേയമായവരും ചെറുപ്പക്കാരും ഒരു പോലെ കേൾക്കുകയും പറയുകയും ചെയ്യുന്ന ഒരു കഥ ഉണ്ട് .ഒരു കരടി മനുഷ്യനെ തട്ടി കൊണ്ട് പോയി ഭക്ഷണവും വെള്ളവും കൊടുത്തു 6 മാസം തടവിൽ സൂക്ഷിച്ച കഥ.

മറയൂർ എന്നും സഞ്ചാരികൾക്കു പ്രിയപ്പെട്ട നാട് ആണ്.”മറയൂർ ശർക്കര” ലോക പ്രസിദ്ധവും ആണ്.എന്നാൽ മറയൂർ സഞ്ചാരി ആയി പോയ ഒരാൾക്ക് ഗൈഡ് പറഞ്ഞു കൊടുത്ത യഥാർത്ഥത്തിൽ നടന്നു എന്ന് അവകാശപ്പെടുന്ന കഥ ആണ് ഇവിടെ പറയുന്നത്. മറയൂരിലെ “കുമ്മട്ടാംകുഴി” എന്ന ആദിവാസി ഊരിലാണ് സംഭവം നടക്കുന്നത്.കന്നുകാലികളെ മേയ്ക്കാനായി കാലികളുമൊത്തു വനത്തിലൂടെ പോകുകയായിരുന്നു അയാൾ.പെട്ടെന്നു തന്റെ മുന്നിലേക്കു ഒരു പെൺ കരടി ചാടി വീഴുകയും അയാളെയും കൊണ്ട് പോകുകായും ചെയ്തു.കാലികൾ മാത്രം തിരിച്ചു വീട്ടിലെത്തി.വീട്ടുകാരും നാട്ടുകാരും ഒരുപാട് അന്വേഷങ്ങൾ നടത്തിയിട്ടും അയാളെ കണ്ടെത്താനായില്ല.മരണപ്പെട്ടു എന്ന് കരുതി അതീവ ദുഖിതരായി അവർ കഴിഞ്ഞു.

എന്നാൽ അയാളാകട്ടെ കരടി തടവിൽ ആക്കിയ ഗുഹയിൽ ആയിരുന്നു.യാതൊരു വിധ ഉപദ്രവവും കരടി അയാളിൽ ഏൽപ്പിച്ചിരുന്നില്ല.മാത്രമല്ല തേടി കണ്ടു പിടിക്കുന്ന ഭക്ഷണങ്ങൾ ആയ ചിതൽപുറ്റ് ,തേൻ,പഴവർഗങ്ങൾ തുടങ്ങിയവ കരടി അയാൾക്കും കഴിക്കാനായി നൽകിയിരുന്നു.ഇര തേടി ഇറങ്ങുമ്പോൾ അയാളെ തടവിൽ ആക്കിയിരിക്കുന്ന ഗുഹ പാറ കൊണ്ട് മൂടിയ ശേഷം ആയിരുന്നു കരടി പുറത്തു പോയിരുന്നത്.പേടിച്ചു വിരണ്ട അയാൾ തടവിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചിരുന്നും ഇല്ല.

തുടർന്നു നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം എന്താണ് എന്ന് അറിയാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വീഡിയോ തുടങ്ങി അൽപ്പം കഴിഞ്ഞു മാത്രം ആണ് ഗൈഡ് ഇ കഥ പറയുന്നത്.അതിനാൽ കഥ തുടങ്ങുന്നത് വരെ വീഡിയോ കാണാൻ ശ്രദ്ധിക്കുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം.ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഇത് എത്തിക്കാം.

Leave a Reply