ഓൺലൈൻ സംവിധാനങ്ങൾ സമഗ്ര മേഖല മേഖലകളിലും ഉപയോഗപ്പെടുത്തുന്ന കാലം ആയതിനാൽ തന്നെ സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും വർധിച്ചുവരികയാണ്. ഇത്തരത്തിൽ നിരവധി പരാതികൾ ആണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് കേരള പോലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി പങ്കുവെച്ചിരിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കുന്നത്.
കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ജാഗ്രത അറിയിപ്പ് പ്രകാരം ഫോണിൽ വരുന്ന ഒരു കോൾ മുതലാണ് സാമ്പത്തിക തട്ടിപ്പ് ആരംഭിക്കുന്നത്. ബിഎസ്എൻഎൽ കെ വൈ സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുകയും ഉടൻ തന്നെ ബിഎസ്എൻഎൽ സിം കാർഡ് ബ്ലോക്ക് ആകും എന്നും കെ വൈ സി വെരിഫിക്കേഷൻ അതിനാൽ എത്രയും പെട്ടെന്ന് ചെയ്യണം എന്ന നിർദേശത്തോടെയുള്ള ടെക്സ്റ്റ് മെസ്സേജുകളും ഫോൺകോളുകളും വരികയും, തുടർന്ന് വിശ്വസനീയമായ ആശയവിനിമയത്തിലൂടെ ഉപഭോക്താവിന്റെ ഫോണിൽ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുന്നതാണ് രണ്ടാം ഘട്ടം.
തുടർന്ന് ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യാൻ നിർദ്ദേശം നൽകുകയും ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്ന മുറക്ക് ബിഎസ്എൻഎൽ കെവൈസി ഐഡി നമ്പർ എൻറർ ചെയ്ത് നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.സ്ക്രീനിൽ കാണുന്ന ആഗ്രി ബട്ടൺ അമർത്തിയാൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി തന്നെ മൊബൈൽ നമ്പറിൽ വെറും 10 രൂപയ്ക്ക് റീചാർജ് ചെയ്യാൻ തട്ടിപ്പ് സംഘം നിർദ്ദേശിക്കുകയും ചെയ്യുന്നു.എന്നാൽ റീച്ചാർജ് കഴിയുമ്പോൾ നഷ്ടപ്പെടുക കേവലം 10 രൂപയ്ക്ക് പകരം പതിനായിരങ്ങൾ ആയിരിക്കും എന്നതാണ് വാസ്തവം.
കാരണം സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന എടിഎം കാർഡ് നമ്പർ രഹസ്യ ഒടിപി എന്നിവയെല്ലാം അതേപടി തട്ടിപ്പുസംഘം വ്യാജ ആപ്പ്ലിക്കേഷൻ മുഖേന തങ്ങളുടെ കയ്യിൽ ലഭിക്കുന്ന വിവരം അനുസരിച്ച് മറ്റ് അക്കൗണ്ടിലേക്ക് പണം മാറ്റപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇത്തരം കോളുകൾക്കെതിരെയും മെസ്സേജുകൾ ക്കെതിരെയും ജാഗ്രത പുലർത്താൻ കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് വഴി മുന്നറിയിപ്പ് നൽകുന്നു. ഇത്തരക്കാർക്ക് ഒരു കാരണവശാലും തങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ,ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങളും നൽകാൻ പാടുള്ളതല്ല.
എന്തെങ്കിലും കാരണവശാൽ തട്ടിപ്പിനിരയാക്കപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും ബന്ധപ്പെടാനും മുന്നറിയിപ്പ് പോസ്റ്റിൽ കേരള പോലീസ് നിർദ്ദേശിക്കുന്നു. ഇതുസംബന്ധിച്ച് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേസ്റ്റ് ചുവടെ വായിക്കാം