എത്ര പേർ ഇത് ശ്രദ്ധിച്ചിട്ടുണ്ട്?.ഇത് കൊണ്ട് അർത്ഥമാക്കുന്നത് എന്താണ്?

കംപ്യൂട്ടറുകൾ,മൊബൈൽ ഫോണുകൾ,മൊബൈൽ ചാർജറുകൾ തുടങ്ങി നിരവധി വസ്തുക്കളുടെ പുറകിൽ പല തരത്തിലുള്ള എഴുത്തുകളും അടയാളങ്ങളും കാണാറുണ്ട്.ഇവ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്,എന്തിനാണ് ഇത്തരം മാർക്കിങ്ങുകൾ നൽകുന്നത് എന്ന് നോക്കാം.മിക്കവാറും ചാർജറുകളുടെ പുറകിൽ CE എന്ന് എഴുതിയിരിക്കുന്ന തരത്തിൽ ഒരു അടയാളം കാണാൻ സാധി‌ക്കുന്നതാണ്.സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾ,മെഡിക്കൽ ഉപകരണങ്ങൾ,മെഷീനുകൾ,പേർസണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ,ചിലയിനം കളിപ്പാട്ടങ്ങളിലും ഇത്തരം ചിഹ്നങ്ങൾ കാണാൻ സാധിക്കുന്നതാണ്.

CE എന്നതിന്റെ പൂർണ രൂപം കോൺഫെർമിറ്റി യൂറോപ്പ് എന്നാണ്.യൂറോപ്പിൽ നിലവിലുള്ള ഒരു സ്റ്റാൻഡേർഡ് ആണ് കൺഫെർമിറ്റി യൂറോപ്പ്.നമ്മുടെ നാട്ടിലെ ISI മാർക് പോലെ.CE സ്റ്റാൻഡേർഡ് ലഭിക്കാനായി നിരവധി മാനദണ്ഡങ്ങൾ ഉണ്ട്.ആ മാനദണ്ഡങ്ങൾ പിന്തുടരുന്ന വസ്തുക്കൾക്ക് മാത്രമാകും CE സ്റ്റാൻഡേർഡ് ന്റെ ചിഹ്നം വെക്കാൻ അവകാശം ഉണ്ടാകുള്ളൂ.ഇത്തരം സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഉപകരണങ്ങൾ കയറ്റി അയക്കാനുള്ള അനുമതിയും ഉണ്ടാകും.ഈ ചിഹ്‌നം ഇല്ലാതെ ഇറങ്ങുന്ന ഡ്യൂപ്ലിക്കേറ്റ് വസ്തുവിന് എതിരെ നിയമ നടപടി സ്വീകരിക്കാൻ ഉപഭോക്താവിന് സാധിക്കുന്നതാണ്.

മേൽപ്പറഞ്ഞ CE മാർക്കിങ് ലഭിക്കാനുള്ള മനൻദണ്ഡങ്ങളും,അത് ലഭിച്ചാൽ ഉള്ള ഗുണങ്ങളും മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക് ഈ രസകരമായ വിവിയര എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply