പൊടി അൽപ്പം പോലും വീട്ടിലോ ശരീരത്തോ വീഴാത്ത ടെക്‌നിക്

വീട്ടിൽ വളരെ വേഗം പൊടി പിടിക്കുന്ന ഒരു ഉപകരണം ആണ് ഫാനുകൾ.മാത്രമല്ല പൊടി പിടിച്ച ഫാനിൽ നിന്നും കിടക്കയിലും ഇരിക്കുന്ന സ്ഥലങ്ങളിലും,ആളുകളുടെ ശരീരത്തും ഒക്കെ പൊടി വീഴാൻ ഉള്ള സാഹചര്യം വളരെ കൂടുതൽ ആണ്.മറ്റൊരു പ്രധാന പ്രശ്നം പൊടി മൂല അലർജി ഉള്ളവരെ സംബന്ധിച്ചു ഇതുണ്ടാക്കുന്ന പ്രശ്നം ചെറുതല്ല.മേൽപ്പറഞ്ഞ പ്രശ്നങ്ങളെ ഏലാം ഒഴിവാക്കാൻ ചെയ്യാൻ കഴിയുന്ന കാര്യം ഫാൻ വൃത്തിയാക്കുക എന്നതാണ്.അൽപ്പം പോലും പൊടി പറക്കാതെ വൃത്തി ആക്കാൻ സാധിച്ചാൽ അതൊരു വലിയ നേട്ടം ആയിരിക്കും എന്നത് സംശയമേ ഇല്ലാത്ത കാര്യമാണ്.

കാരണം അലർജി ഉള്ളവർക്കും,പിന്നെ വീട് വൃത്തികേട് ആകാതിരിക്കാനും പൊടി പറക്കാതെ വൃത്തിയാക്കുക തന്നെ വേണം.അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഇത്തരത്തിൽ ഫാൻ വൃത്തിയാക്കാൻ ആവശ്യമുള്ളത് തലയിണയുടെ കവർ ആണ്.ആദ്യമായി ചെയ്യേണ്ടത് തലയണയുടെ ഒരു ലീഫിലേക്ക് കവർ ഇട്ടു കൊടുക്കുക.ശേഷം നന്നായി ഫാൻ ലീഫ് പൊതിഞ്ഞ ശേഷം താഴെ വീഡിയോയിൽ കാണുന്ന രീതിയിൽ തുടക്കുക.ഇത്തരത്തിൽ ഫാൻ വൃത്തി ആക്കിയാൽ പൊടി പുറത്തും,മറ്റു ഗാർഹിക ഉപകരണങ്ങളിൽ ഒന്നും തന്നെ വീഴുന്ന സാഹചര്യവും ഉണ്ടാകില്ല.

നല്ലൊരു ശതമാനം ആളുകളും നനഞ്ഞ തുണി ഉപയോഗിച്ചാണ് ഫാൻ ക്ലീൻ ചെയ്യുന്നത്.എന്നാൽ ഇത്തരത്തിൽ നനഞ്ഞ തുണി ഉപയോഗിക്കുന്നത് ഫാൻ ലീഫ് തുരുമ്പെടുക്കാൻ കാരണമാകും.കൂടുതൽ വ്യക്തമായി വൃത്തിയാക്കുന്ന രീതി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപെടുത്താം.രസകരവും,ഉപകാരപ്രദവും ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യൂ.

Leave a Reply