350 രൂപക്ക് ഡയാലിസിസ്

സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഭീമമായ തുകയാണ് ചെലവാക്കേണ്ടി വരുന്നത്.അത്തരക്കാർക്ക് കുറഞ്ഞ ചിലവിൽ ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന ഒരു സ്ഥാപനത്തിന്റെ കുറിച്ചാണ് ഇവിടെ പറയുന്നത്.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ അരിപ്ര എന്ന സ്ഥലത്താണ് എൽദോ മാർ ബസേലിയോസ് ഡയാലിസിസ് സെന്റർ സ്ഥിതി ചെയ്യുന്നത്.നിർധനരായ രോഗികൾക്ക് വളരെ ഉപകാരപ്രദമായ രീതിയിൽ ആണ് ഡയലിലിസ് കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കുന്നത്.2500 രൂപയോളം ചിലവ് വരുന്ന ഡയാലിസിസ് കേവലം 350 രൂപയ്ക്കാണ് ഈ സ്ഥാപനത്തിൽ ചെയ്തു കൊടുക്കുന്നത്.

യാക്കോബായ സുറിയാനി സഭയുടെ കീഴിൽ ആണ് ഈ പ്രസ്ഥാനം നടന്നു വരുന്നത്.350 രൂപക്ക് എല്ലാവര്ക്കും ഡയാലിസിസ് ചെയ്തു കൊടുക്കുന്ന രീതി ആണ് ഈ സ്ഥാപനത്തിൽ നിലവിൽ ഉള്ളത്.കൂടാതെ വളരെ നിര്ധനർ ആയിട്ടുള്ളവർക്ക് പൂർണമായും സൗജന്യമായി ഈ സേവനം ലഭ്യമാക്കുകയാണ് ഈ സ്ഥാപനത്തിൽ.സാധാരണ ഗതിയിൽ ഡയാലിസിസ് ചെയ്യാൻ ആവശ്യമായ തുകയെ കാൾ 80 ശതമാനത്തോളം കുറഞ്ഞ നിരക്കിൽ ആണ് ഇവിടെ എല്ലാവര്ക്കും ഡയാലിസിസ് നൽകി വരുന്നത്.ജാതി മത,വർണ,രാഷ്ട്രീയ ഭേദം ഒന്നും തന്നെ ഇല്ലാതെ ഈ സ്ഥാപനത്തിന്റെ സേവനം എല്ലാവര്ക്കും ലഭ്യമാണ്.

ചികിത്സ ആവശ്യം ഉള്ള എല്ലാവര്ക്കും ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആണ് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.സ്ഥാപനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ആവശ്യമുള്ള എല്ലാവരിലേക്കും വളരെ വിലപ്പെട്ട ഈ വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply