പുതിയ സംഭരംഭങ്ങൾക്കും,പുതിയ ആശയങ്ങൾക്കും വളരെ അധികം കച്ചവട മൂല്യം ഉള്ള കാലം ആണ് ഇത്.നിരവധി ആളുകൾ വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ മടങ്ങി വരുന്ന കാലം കൂടി ആയതിനാൽ അവർക്കെലാം സ്വന്തമായോ അല്ലെങ്കിൽ സ്ഥാപങ്ങളിലോ ഒക്കെ തൊഴിൽ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യം കൂടി അവരിൽ അവശേഷിക്കുണ്ട്.ഇത്തരക്കാരിൽ ചിലർക്കെങ്കിലും സഹായകമായ ഒരു ബിസിനസ് രീതി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.വളരെ എളുപ്പം വളരെ നിസാരമായി ,ഭീകരമായ മുതൽ മുടക്കില്ലാതെ ചെയ്യാൻ കഴിയുന്ന ഒരു സംരംഭം.
നാളികേരത്തിന്റെ നാട് ആണ് കേരളം.തെങ്ങിന്റെയും തേങ്ങയുടെയും ഒക്കെ ലഭ്യതയിൽ കുറവ് സംഭവിച്ചിട്ടുണ്ട് എങ്കിലും തേങ്ങക്കുള്ള ആവശ്യക്കാർക്ക് കുറവ് തീരെ ഇല്ല.അതിനാൽ തന്നെ മറ്റു സംസ്ഥാങ്ങളിൽ നിന്നും തേങ്ങ കൊണ്ട് വന്നും മറ്റുമൊക്കെ ആണ് ഇവിടുത്തെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടുന്നുണ്ട്.എന്നാൽ നല്ലൊരു ശതമാനം ആളുകളും ശ്രദ്ധിക്കാത്ത മറ്റൊരു വസ്തുത എന്താണ് എന്ന് വെച്ചാൽ തേങ്ങകൾ പൊതിച്ചവയാണ് കടകളിൽ നിന്നും വാങ്ങുന്നത്.അത് കൊണ്ട് തന്നെ തേങ്ങ പൊതിക്കാൻ സാധാരണ ഗതിയിൽ ഒരാൾക്കു തേങ്ങ ഒന്നിന് 1 രൂപ എന്ന കണക്കിൽ ആണ് കൂലി നൽകുന്നത്.
ഒരാൾക്കു പരമാവധി ഒരു ദിവസം 1000 മുതൽ 1500 വരെ തേങ്ങാ പൊതിക്കാൻ സാധിക്കും.എന്നാൽ വളരെ ലളിതമായി മണിക്കൂറിൽ 1500 തേങ്ങാ പൊതിക്കാൻ സാധിക്കുന്ന ഒരു മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.അത് കൊണ്ട് തന്നെ മണിക്കൂറിൽ 1500 രൂപ സമ്പാദിക്കാൻ സാധിക്കും ഇതിലൂടെ.ഈ മെഷീനിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നാക്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകാരിലേക്കും വളരെ ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യുക.
