കൃഷികള്‍ ചെയ്യുന്ന നല്ലൊരു ശതമാനം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നം ആണ് വിളകള്‍ പൂക്കുന്നില്ല പൂത്തവയാകട്ടെ കായ്ക്കുന്നുമില്ല എനൊക്കെ ഉള്ള പരാതികള്‍ ഉള്ളവര നിരവധി ആണ്.ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം ആണ് എഗ്ഗ് അമിനോ ആസിഡ് അഥവാ മുട്ട കൊണ്ട് തയാറാക്കുന്ന വളം തയാറാക്കുന്ന രീതി ആണ് ഈ കുറിപ്പില്‍ പറയുന്നത്.വളരെ ജൈവമായ രീതിയില്‍ ഇത് വീട്ടില്‍ തന്നെ തയാറാക്കാന്‍ സാധിക്കും.മൂന്നു മുട്ട മുങ്ങി കിടക്കാന്‍ കഴിയുന്ന അത്ര നാരങ്ങ നീര് ഒരു പാത്രത്തില്‍ ഒഴിച്ച് മൂന്നു മുട്ടയും അതില്‍ ഇട്ടു 15 ദിവസം വെക്കുക.
15 ദിവസം കൊണ്ട് മുട്ട പൊട്ടി നാര്‍നാഗ നീര്‍ അതുമായി നനായി മിക്സ് ആയി കിട്ടുന്നതാണ്.അങ്ങനെ മിക്സ് ആയ ലായനിയിലേക്ക് 100 ഗ്രാം ശര്‍ക്കര നന്നായി മിക്സ് ചെയ്തു ചേര്‍ക്കുക.അതിനു ശേഷം വീണ്ടും 15 ദിവസം കൂടി അതേ പാത്രത്തില്‍ മിക്സ് ആകാന്‍ വേണ്ടി വെയിറ്റ് ചെയ്യുക.15 ദിവസത്തിന് ശേഷം നല്ല കൊഴുത്ത ദ്രാവകം കാണാന്‍ സാധിക്കുന്നതാണ്.എന്നാല്‍ മുട്ടയുടെ തോല്‍ ഈ ലായനിയില്‍ നിന്നും എടുത്തു മാറ്റുക.സാധാരണായി ചെടികള്‍ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പ്രായം ആയിട്ടും കായക്കാത്ത ചെടികള്‍ക്ക് വേണ്ടി ആണ്‍ ഇത് ചെയ്യേണ്ടത്.
തയാറാക്കിയ ലായനി 5 ml നു 1 ലിറ്റര്‍ വെള്ളം എന്നാ നിലയില്‍ ലായനി ലയിപ്പിച്ചു ഒരുസ്പ്രേയറില്‍ ഒഴിച്ച് ഇത്തരം ചെടികളില്‍ എല്ലാം സ്പ്രേ ചെയ്തു കൊടുക്കുക.ആഴ്ചയില്‍ കുറഞ്ഞത് ഒരു തവണ എങ്കിലും ഇത് ചെടികളില്‍ സ്പ്രേ ചെയ്തു കൊടുക്കുക.മട് കീടനാശിനികാലോ,രാസ വളങ്ങലോ ഒന്നും ചേരാതെ തന്നെ എല്ലാത്തരം ചെടികളും ഭാലഭൂഷ്ട്ടിയില്‍ വളര്‍ത്താനും പൂക്കാനും കായക്കാനും വളരെ അധികം സഹായകം ആണ് എഗ്ഗ് അമിനോ ആസിഡ് എന്നാ ഈ വല പ്രയോഗം.കൂടുതല്‍ കൃത്യതയോടെ ഇത് മനസിലാക്കാനായി ചുവടെ നല്കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ചെയ്യുക.
