സൗജന്യ കിറ്റ് സപ്പ്ലൈകോയിൽ നിന്നും ലഭിക്കും

നിരവധി ആനുകൂല്യങ്ങൾ ഇതിനോടകം തന്നെ സാധാരണക്കാർക് ലഭിച്ചു കഴിഞ്ഞു.എന്നാൽ ഒരു പ്രധാന കാര്യം എല്ലാവരും മനസിലാക്കിയിരിക്കേണ്ടത് റേഷൻ കാർഡിന്റെ പ്രാധാന്യം ആണ്.റേഷൻ കാർഡ് മുഖേന ആയിരുന്നു നല്ലൊരു ശതമാനം ഇളവുകളും,ആനുകൂല്യങ്ങളും ലഭിച്ചിരുന്നത്.റേഷൻ കാർഡ് ഇല്ലത്തവർക്ക് ഇതിനോടകം നിരവധി ആനുകൂല്യങ്ങൾ ഒരു പക്ഷെ നഷ്ട്ടപ്പെട്ടിട്ടുണ്ടാകും. അതിനാൽ ഈ അവസരത്തിൽ ഇലക്ട്രോണിക് റേഷൻ കാർഡ് ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്..അതിന്റെ പ്രാരംഭ നടപടികൾ ഇതിനോടകം നടന്നു വരികയാണ്.

അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കാനും,താലൂക്ക് ഓഫിസ് വഴി വെരിഫിക്കേഷൻ നടത്തി അക്ഷയ കേന്ദ്രങ്ങൾ വഴി തന്നെ റേഷൻ കാർഡ് പ്രിന്റ് ചെയ്തു എടുക്കാൻ സാധിക്കുന്ന സംവിധാനം ആണ് നിലവിൽ വരുന്നത്.വൈകാതെ ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും എന്നാണ് ഭക്ഷ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.മുൻകാലങ്ങളിൽ ഉള്ളത് പോലെ താലൂക്ക് ഓഫിസുകളിൽ നേരിട്ട് ചെന്ന് അപേക്ഷ നൽകേണ്ട സാഹചര്യം അതിനാൽ ഇല്ല എന്ന് തന്നെ പറയാം.അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷിക്കാൻ 25 രൂപ ആണ് ഫീസ് നൽകേണ്ടത്.

കോവിഡ് മൂലമുള്ള ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന സൗജന്യ കിറ്റ് ഇത് വരെ വാങ്ങാത്തവർ ഇനി സപ്പ്ലൈകൊ വഴിയാകും ലഭിക്കുക.റേഷൻ കടകളിൽ നിന്നും സൗജന്യ സൗജന്യ കിറ്റ് സപ്പ്ലൈക്കോയിലേക്ക് മാറ്റിയിരിക്കുകയാണ്.കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും,സംശയങ്ങക്കും കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply