കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലതിൽ ഭാവിയിൽ ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാനായി “സുഭിക്ഷ കേരളം” എന്ന പേരിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ്.തരിശ് കൃഷി ഭൂമികൾ കൃഷി യോഗ്യം ആക്കാൻ സന്നദ്ധരായിട്ടുള്ള ട്രസ്റ്റുകൾ,സംഘടനകൾ,കുടുംബശ്രീ യൂണിറ്റുകൾ എന്നിവ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ മുഖേന ആണ് നിലവിൽ ഇത് നടപ്പിലാകുന്നത്.അങ്ങനെയുള്ളവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് ലിങ്ക് താഴെയായി നൽകിയിട്ടുണ്ട്.
ഇത് കൂടാതെ മൃഗ വളർത്തൽ,മൽസ്യം വളർത്തൽ എന്നിവക്കും നിലവിൽ സഹായങ്ങൾ ലഭിക്കുന്നുണ്ട്.എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ആയതിനാൽ തന്നെ വ്യത്യസ്ത രീതിയിലാകും പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്.ഈ പദ്ധതിയിലൂടെ 25000 ഹെക്റ്റർ തരിശ് സ്ഥലം ആണ് കൃഷിയോഗ്യം ആക്കാനായി സർക്കാർ ഉദ്ദേശിക്കുന്നത്.മുൻ വർഷങ്ങളെ കാൾ കൃഷിക്കായുള്ള സഹായധനം ഇപ്പോൾ വർധിപ്പിച്ചിട്ടുണ്ട്.ഇതിന്റെയൊക്കെ ഭാഗമായി കറവ പശുക്കളെ വാങ്ങാനായി പരമാവധി 60,000 രൂപയാണ് ലഭിക്കുന്നത്.എരുമകളെ വാങ്ങാനും അത്ര തന്നെ തുക ലഭിക്കുന്നതാണ്.
കൂടാതെ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളർത്താൻ കൂടുള്ളവർക്ക് രണ്ടു മാസം പ്രായം ആയ കുഞ്ഞുങ്ങളെ ലഭിക്കുന്നതാണ്.പന്നി വളർത്തൽ,കാലി തൊഴുത്ത് നിർമാണം തുടങ്ങി നിരവധി കാര്യങ്ങൾക് നിലവിൽ സഹായം ലഭിക്കുന്നതാണ്.അതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.എല്ലാവരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യുക.കൃഷിക്ക് സന്നദ്ധരായിട്ടുള്ളവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
