നല്ലൊരു ശതമാനം കര്‍ഷകരും നേരിടുന്ന ഒരു പ്രശ്നം ആണ് കീടങ്ങളുടെ ആക്രമണം.കൃഷികള്‍ കീടങ്ങളും പ്രാണികളും പുഴുക്കളും ഒക്കെ ആക്രമിക്കുന്നത് കാരണം കൃഷിയെ അത് വളരെ മോശമായി ബാധിക്കുന്നു എന്ന പരാതി ഉള്ളവര്‍ നിരവധി ആണ്.രാസ വളങ്ങളുടെ പ്രയോഗം ഒഴിവാക്കി ജൈവ രീതിയില്‍ എങ്ങനെ നിയന്ത്രിക്കാം എന്നാണു ഈ കുറിപ്പില്‍ പറയുന്നത്. അതിനായി പുകയില കഷായം എങ്ങനെ തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഈ രീതിയുടെ ഏറ്റവും വലിയ ഗുണം എന്തെന്നാല്‍ വളരെ ചെലവ് കുറഞ്ഞ ഒരു കീടനാശിനി ആണ് എന്നത് തന്നെ ആണ്.
പുകയില,സോപ്പ്,വെള്ളം എന്നിവ മാത്രം മതിയാകും എന്നതാണു ഈ കീടനാശിനി പ്രയോഗത്തിന്റെ മറ്റൊരു ഗുണ വശം. പുകയില കഷായം തയാറാക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട ഏറ്റവും വലിയ കാര്യം ചെടികള്‍ക്ക് ആവശ്യമുള്ള അത്രയും മാത്രമേ തയാറാക്കാന്‍ പാടുള്ളൂ.കാരണം ഇവ ശേഖരിച്ചു സൂക്ഷിച്ചു വെക്കാന്‍ സാധിക്കുന്ന ഒരു കീടനാശിനി അല്ല. സാധാരണ കീടനാശിനികള്‍ രാവിലെയോ വൈകുന്നേരമോ ആണ് ചെടികളില്‍ പ്രയോഗിക്കേണ്ടത്.എന്നാല്‍ ഇത് ഉച്ച സമയത്ത് നല്ല വെയില് ഉള്ളപ്പോള്‍ ആണ് പ്രയോഗിക്കേണ്ടത്.
പുകയില സാധാരണ മുറുക്കാന്‍ കടകളില്‍ നിന്നും വാങ്ങാന്‍ ലഭിക്കുന്നതാണ്. 100 ഗ്രാം പുകയില ഉപയോഗിച്ച് തയാറാക്കുന രീതി ആണ് ഇവിടെ പറയുന്നത്. ആനുപാതികമായി മറ്റു ചേരുവകകള്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഇതിനായി ഉപയോഗിക്കാവുന്ന സോപ്പില്‍ ഏറ്റവും നല്ലത് സണ്‍ലൈറ്റ് ന്റെ അലക്കുന്ന സോപ്പ് ആണ്.50 ഗ്രാം സണ്‍ലൈറ്റ് സോപ്പ് ഇതിനായി എടുക്കുക.ശേഷം 1 ലിറ്റര്‍ വെള്ളവും ആണ് പുകയില കഷായം തയാറാക്കുന്ന ചെരുവകകളുടെ അനുപാതം.തയാറാക്കുന്ന രീതി എങ്ങനെ എന്ന് മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.