ഓൺലൈൻ ക്ലാസ്സുകൾ ടി വി വാങ്ങാൻ 10,000 രൂപ

വിദ്യാർത്ഥികൾക്കായി ഓൺലൈൻ ആയി ക്ലസുകൾ ആരംഭിച്ച സാഹചര്യത്തിൽ ലാപ്‌ടോപ്പുകൾ,ടി വി എന്നിവയറുടെ ആവശ്യവും വർധിച്ചിരിക്കുകയാണ്.ഇവയൊന്നും ഇല്ലാത്തവർക്കായി നിരവധി പദ്ധതികൾ പല മേഖലകളിലും ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്.ഇവയിൽ പ്രധാനപ്പെട്ടത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയുള്ള പഠനം സാധ്യമാകുന്നതിനായി രണ്ടു പദ്ധതികൾ ksfe ആവിഷ്ക്കരിച്ചിട്ടുണ്ട്.ഇവയിൽ ആദ്യത്തേത് അയൽപക്ക വിദ്യ കേന്ദ്രങ്ങൾ ആയി പ്രവർത്തിക്കുന്ന ക്ലബ്ബ്കൾ,അംഗൻവാടികൾ,ലൈബ്രറികൾ എന്നവിയ്ക്ക് ടി വി വാങ്ങാൻ ഉള്ള പദ്ധതി ആണ്.

ഇതിനായി അപേക്ഷ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ksfe ശാഖകകളിൽ അപേക്ഷ സമർപ്പിക്കണം.പരിശോധനകൾക്ക് ശേഷം ടി വി യുടെ 75 ശതമാനം തുകയായ 10000 രൂപ വരെ ksfe സൗജന്യമായി നൽകുന്നതാണ്.ഈ തുക തിരിച്ചടക്കകണ്ടതില്ല.എന്നാൽ ബാക്കി വരുന്ന 25 ശതമാനം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങൾ,ക്ലബുകൾ,അല്ലെങ്കിൽ അവയുടെ സ്‌പോൺസർമാർ എന്നിവർ വഹിക്കണം.അയൽപക്ക വിദ്യ കേന്ദ്രങ്ങൾ ആയി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമേ ഇവക്കായി അപേക്ഷ നൽകാൻ സാധിക്കുകയുള്ളു.ടി വി സെറ്റുകൾ സ്ഥാപിച്ച ബില്ലുകൾ കെ എസ എഫ് ഇ ശാഖകളിൽ ഹാജരാക്കുമ്പോൾ മാത്രമാകും തുക ലഭിക്കുക.

രണ്ടാമത്തേത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ കുടുംബശ്രീ വഴി ലഭിക്കുന്ന ചിട്ടി ആണ്.ച്ചിട്ടിയെ കുറിച്ച് കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.ഈ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്തുക.നിങ്ങളുടെ വേണ്ടപ്പെട്ടവരിരിലേക്കും ഈ വിവരം എത്താനായി ഷെയർ ചെയ്യൂ.

Leave a Reply