ഗൾഫിൽ നിന്നും ഫ്രീ ആയി HD വീഡിയോ കാൾ ചെയ്യാം

നമ്മുടെ നാടിന്‍റെ അഭിമാനവും,സാമ്പത്തികവും അടിസ്ഥാനപരവുമായ നട്ടെല്ല് കൂടി ആണ് പ്രവാസികള്‍.എന്നാല്‍ ഇന്നത്തെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തുന്ന കാര്യങ്ങളില്‍ ഗവര്‍ണ്മെന്റുകള്‍ തകൃതിയായി നടപടികള്‍ എടുത്ത് വരികയാണ് എന്ന് എല്ലാവര്ക്കും അറിയാം.നാട്ടിലുള്ളവരെ കാണണം എന്ന അതിയായ ആഗ്രഹം അടക്കി വെച്ച് ജീവിക്കുന്ന പ്രവാസികള്‍ക്ക് ഉപകാരപ്രദമായ ഒരു അറിവ് ആണ് ഇവിടെ പറയുന്നത്.നാട്ടിലുള്ളവരെ കണ്ടു സംസാരിക്കാന്‍ സഹായിക്കുന്ന ഒരു വീഡിയോ കാള്‍ മൊബൈല്‍ ആപ്പ് ആണ് പരിചയപ്പെടുത്തുന്നത്.കൂടുതല്‍ പേര്‍ക്കും അറിയാവുന്ന കാര്യമായിരിക്കാം എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി ആണ് ഇത് ഇവിടെ നല്‍കുന്നത്.

UAE യില്‍ ഉള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് വീഡിയോ കാള്‍ ചെയ്യാന്‍ കഴിയുന്ന ഒരു മൊബൈല്‍ ആപ്പ് ആയ
“വൈക്കോ യു എ ഇ” പറ്റി ആണ് ഇവിടെ പറയുന്നത്.സാധാരണ ഗതിയില്‍ ഈ ആപ്പ് 50 ദിര്‍ഹം മാസം നല്‍കി ആണ് ഉപയോഗിച്ച് വന്നിരുന്നത്.എന്നാല്‍ ഈ മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെയ്‌ 31 വരെ സൗജന്യമായി ഉപയോഗിക്കാന്‍ ഉള്ള സംവിധാനം ആപ് നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നു.ആന്ട്രോയിട്, ഐ ഓ എസ് പ്ലാട്ഫോമുകളില്‍ എല്ലാം തന്നെ ഈ ആപ്പ് ലഭ്യമാണ്.

പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ “VOICO UAE” എന്ന് സേര്‍ച്ച്‌ ചെയ്യുക.അപ്പോള്‍ ലഭിക്കുന ഇന്ടര്ഫെയ്സില്‍ നിന്നും സാധാരണ പോലെ ആ മൊബൈല്‍ ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.ഇന്‍സ്റ്റാള്‍ ചെയ്തു ഓപ്പണ്‍ ആക്കുമ്പോള്‍ കുറച്ചു പെര്‍മിഷനുകള്‍ ആപ്പ് ആവശ്യപ്പെടും അതു നല്‍കി മുന്നോട്ട് പോകുക.ഗള്‍ഫില്‍ ഉള്ളവര്‍ എന്ന പോലെ തന്നെ ഇന്ത്യക്കാര്‍ക്കും ഈ മൊബൈല്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ നല്‍കി ആപ്പില്‍ അക്കൗണ്ട്‌ എടുക്കേണ്ടതുണ്ട്.

തുടര്‍ന്ന് ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാനായി ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണാം.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപ്പെടുത്തുക.നിങ്ങളുടെ കൂട്ടുകരിലേക്ക് ഷെയര്‍ ചെയ്തു എത്തിക്കാം.

Leave a Reply