കഴിഞ്ഞ വർഷങ്ങളിൽ നൽകപ്പെട്ടത് പോലെ ഈ കൊല്ലവും ഓണ കിറ്റുകൾ റേഷൻ കടകൾ വഴി ലഭ്യമാകും എന്നാണ് പുറത്തു വരുന്ന വാർത്തകൾ.ഏകദേശം 500 രൂപ വില വരുന്ന സാധനങ്ങൾ അടങ്ങിയ കിറ്റ് ആണ് സർക്കാർ അംഗീകാരം ലഭിച്ചാൽ ഈ മാസം മുതൽ വിതരണം ആരംഭിക്കുക.സപ്പ്ലൈകൊ നിർദേശ പ്രകാരം ഒരു കിലോ പഞ്ചസാര,വെളിച്ചെണ്ണ,ചെറുപയർ അല്ലെങ്കിൽ വൻപയർ അര കിലോ വീതം,മറ്റു കറി പൗഡറുകൾ മുളക് പൊടി തുടങ്ങിയവയാണ്.ഈ നിർദേശം സർക്കാർ അംഗീകരിക്കുകയാണ് എങ്കിൽ ഉടൻ തന്നെ ഓണ കിറ്റ് വിതരണം ആരംഭിക്കുന്നതാണ്.
ലോക്ക്ഡൗൺ മൂലം ഉള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി എല്ലാർവർക്കും കിറ്റ് വിതരണം ഉണ്ടായിരുന്നു.ഏകദേശം 1000 രൂപ വില വരുന്ന കിറ്റ് ആയിരുന്നു ആ ഘട്ടത്തിൽ സൗജന്യമായി വിതരണം. ചെയ്തത്.എത്ര തന്നെ മൂല്യം ഉള്ള 1000 രൂപയുടെ കിറ്റിന് ആയിരുന്നു സാപിള്ളയ്ക്കോ നിർദേശം നൽകിയിരുന്നത് എങ്കിലും സർക്കാർ ചിലവ് കുറക്കണം എന്ന ഉദ്ദേശത്തോടെ 500 രൂപ ഏകദേശം വില വരുന്ന കിറ്റ് വവിതരണം നടത്താം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.440 രൂപയുടെ പലവ്യഞ്ജന സാധങ്ങളും 60 രൂപ പാക്കിങ്ങിനും അടക്കം ആണ് 500 രൂപ കിറ്റ് തയാറാവുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണ കിറ്റ് നൽകാൻ ഉള്ള തീരുമാനം ഉടൻ തന്നെ നടപ്പാവും എന്ന് പ്രതീക്ഷിക്കുന്നു.കൂടാതെ 25 ലക്ഷത്തോളം വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കും സൗജന്യ ഭക്ഷ്യ കിറ്റ് നിലാവ്‌ലി ലഭിക്കുന്നതാണ്.വിദ്യാർത്ഥികൾക്കുള്ള ഭക്ഷ്യ കിറ്റ് സ്കൂൾ വഴി ആയിരിക്കും വിതരണം നടക്കുക.വിദ്യാർത്ഥികളുടെ ഭക്ഷ്യകിറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യാം.
