നിരവധി ഫോർവേഡ് മെസ്സേജുകൾ ലഭിക്കുന്ന അപ്ലിക്കേഷൻ ആണ് വാട്സാപ്പ് പലപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മെസ്സേജുകൾ വ്യാജ വാർത്തകൾ ആയിരിക്കും. ഇത്തരത്തിൽ ഉള്ള വാർത്തകൾ ഫോർവേഡ് ചെയ്യുമ്പോൾ നമ്മളും അപകടത്തിൽ പെട്ടേക്കാം. എന്നാൽ വാട്സാപ്പ് ഇൽ ലഭിക്കുന്ന ഫോർവേഡ് മെസ്സേജുകളുടെ സത്യാവസ്ഥ അറിയാൻ സാധിക്കുമ്മ എന്ന കാര്യം പലർക്കും അറിയില്ല.എങ്ങനെ ആണ് എന്നല്ലേ?ഇതിനായി ചെയ്യേണ്ടത് വരെ ലളിതമായ ചില കാര്യങ്ങൾ മാത്രമാണ്.ലളിതം ആയതു കൊണ്ട് തന്നെ ഇത് ആർക്കും ചെയ്യാനും സാധിക്കും.
ആദ്യമായി നിങ്ങളുടെ മൊബൈലിൽ +1 727 291 2606 എന്ന നമ്പർ സേവ് ചെയ്യുക. ഇത് Iഇന്റർനാഷണൽ ഫാക്ട് ചെക്കിങ് നെറ്റ്‌വർക്ക് ന്റെ നമ്പർ ആണ്. ഇതിനു ശേഷം ഈ നമ്പറിലേക്കു ഒരു Hi അയക്കുക. തുടർന്ന് ലഭിക്കുന്ന മെസ്സേജിന് 1 “Search for fact check ” എന്ന റിപ്ലൈ അയക്കുക. ഇതിനു ശേഷം നമുക്ക് പരിശോധിക്കേണ്ട വാർത്തയുടെ ഒന്നോ രണ്ടോ പ്രധാന വാചകങ്ങൾ (keywords) അയക്കുക. നിമിഷങ്ങൾക്കകം നമ്മൾ നൽകിയ വാചകങ്ങളുമായി ബന്ധപ്പെട്ട് നിലവിൽ ഉള്ള വാർത്തകളും അതിന്റെ സത്യാവസ്ഥയും നമുക്ക് റിപ്ലൈ ആയി ലഭിക്കും
നിലവിൽ ഇംഗ്ലീഷിൽ മാത്രമേ ഈ സേവനം ലഭ്യമായുള്ളു. ഇനി ഒരു Whatsapp മെസ്സേജ് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതിന് മുൻപ് ഇത്തരത്തിൽ ഒന്ന് പരിശോധിച്ചതിനു ശേഷം മാത്രം അയക്കുക. ആവശ്യമില്ലാത്ത പോലീസ് കേസുകളിൽ പെടാതിരിക്കാൻ അങ്ങനെ നമുക്ക് കഴിയും.ഇട്ടു എങ്ങനെ ആണ് ചെയ്യുന്നത് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക.വളരെ ഉപകലാരപ്രദമായ ഈ അറിവ് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യുക.
One thought on “വാട്സ്ആപ് ഉപയോഗിക്കുന്നവർ ആരും ഇതറിയാതെ പോകരുത്”