പല്ലിയുടെ ശല്യം നേരിടാത്തവര്‍ കുറവായിരിക്കും.വീട്ടിലിരുന്നു ചിലക്കുന പല്ലിയെ കേള്‍ക്കാത്തവരായി ആരും കാണില്ല.എന്നാല്‍ വസ്ത്രങ്ങളിലും,മറ്റു വസ്തുക്കളിലും ,ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒക്കെ പല്ലിയുടെ കഷ്ട്ടവും മൂത്രവും മറ്റുമൊക്കെ വീഴുന്നത് അറപ്പോടെ മാത്രമേ നല്ലൊരു ശതമാനം ആളുകള്‍ക്കും നോക്കി കാണാന്‍ സാധിക്കുകയുള്ളൂ.എന്നാല്‍ എന്തൊക്കെ ചെയ്തിട്ടും പല്ലിയുടെ ശല്യം മരുന്നില്ല എന്ന് പരാതി പറയുന്നവരും കുറവല്ല.അത്തരക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ പല്ലിയെ ഓടിക്കാന്‍ സാധിക്കുന്ന ഒരു ഉഗ്രന്‍ ടിപ്പ് ആണ് ഇവിടെ പറയുന്നത്.
ഇത് തയാക്കാനായി അര കപ്പ് വെള്ളത്തില്‍ ഒന്നര സവാളയുടെ നീര്‍ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.സാധാരണ വീടുകളില്‍ ഉപയോഗിച്ച് വരുന്ന ടെട്ടോള്‍ ആണ് അടുത്തതായി ഈ ലായനി തയാറാക്കാനായി ആവശ്യമുള്ളത്.ഒരു ടേബിള്‍ സ്പൂണ്‍ ടെട്ടോള്‍ അതിലേക്ക് ചേര്‍ത്ത് കൊടുക്കുക.സാധാരണയായി അച്ചാറുകള്‍ ഒക്കെ തയാറാക്കാന്‍ കടകളില്‍ നിന്നും ലഭിക്കുന സിട്രിക് ആസിഡ് എന്നാ വസ്തു ആണ് ആവശ്യമുള്ളത്.ഒരു ടേബിള്‍ സ്പൂണ്‍ സിട്രിക് ആസിഡും ഈ ലായനിയിലേക്ക് ചേര്‍ത്ത് കൊടുക്കുക.
ശേഷം ചേരുവകകള്‍ എല്ലാം നന്നായി മിക്സ് ചെയ്യുക.മിക്സ് ചെയ്തു കഴിയുമ്പോള്‍ ഒരു പ്രത്യേകതരം മണം ലഭിക്കുന്നതാണ്.തയാറാക്കിയ ലയാനി ഒരു സ്പ്രേയര്‍ ബോട്ടിലില്‍ നിറച്ചു പല്ലികള്‍ വരുന്ന മച്ചിന്റെ ഭാഗങ്ങള്‍ വീടിന്‍റെ റൂഫ് ഭാഗങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്പ്രേ ചെയ്തു കൊടുക്കുക.ദിവസത്തില്‍ കുറഞ്ഞത് മൂന്നു തവണ എങ്കിലും ഇത്തരത്തില്‍ സ്പ്രേ ചെയ്യേണ്ടതുണ്ട്.ഈ ലായനിയുടെ മണം കാരണം ആണ് ഇത്തരത്തില്‍ പല്ലികള്‍ വീട് വിട്ടു ഓടുന്നത്.അതിനാല്‍ തുടര്‍ച്ചയായി ഈ മണം വീട്ടില്‍ നിലനിര്‍ത്താന്‍ ഇടക്കിടക്ക് സ്പ്രേ ചെയ്തു കൊടുക്കാം.
പല്ലികള്‍ ചത്ത് പോകുന്ന ഒരു ലായനി അല്ല ഇത് മറിച്ച് അവ വീടിലേക്ക് വരാതിരിക്കാന്‍ സഹായിക്കുന ഒരു ലായനി മാത്രമാണ് ഇത്.തയാറാക്കുന്ന രീതി കൂടുതല്‍ കൃത്യമായി മനസിലാക്കാന്‍ ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലെക്ക് എത്താനായി ഷെയര്‍ ചെയ്യു.
