മലയാളികൾക്ക് വളരെ ഇഷ്ടമുള്ള ഭക്ഷണ വിഭവങ്ങളിൽ പെടുന്നവയാണ് ഇഡലിയും ദോശയും.എന്നാൽ നല്ലൊരു ശതമാനം ആളുകൾക്കും ഉള്ള പരാതി ആണ് കടകളിൽ നിന്നും മറ്റും ലഭിക്കുന്ന ഇഡ്ലിയുടെയും ദോശയുടെയും അത്ര സോഫ്റ്റ് ആയി വീട്ടിൽ ഉണ്ടാക്കുന്നവ ലഭിക്കുന്നില്ല എന്നത്.എന്നാൽ വളരെ സോഫ്റ്റ് ആയി ഇത്തരത്തിൽ മേൽപ്പറഞ്ഞ വിഭവങ്ങൾ എങ്ങെന തയാറാക്കാം എന്നാണു ഇവിടെ പറയുന്നത്.വളരെ നിസാരമായി ചെയ്യുന്ന കുറച്ചു കാര്യങ്ങൾ കൊണ്ട് തന്നെ ഇഷ്ട്ടവിഭവങ്ങൾ ഇത്തരത്തിൽ സോഫ്റ്റ് ആക്കാൻ സാധിക്കുന്നതാണ്.
മാവ് തയാറാക്കുമ്പോൾ മിക്സിക്കും,ഗ്രൈൻഡറിനും പ്രത്യേകം കണക്കിൽ ആണ് ചേരുവകകൾ ചേർക്കേണ്ടത്.മിക്സിയിൽ ഉഴുന്ന് അധികം ചേർക്കേണ്ടതുണ്ട്.എന്നാൽ ഗ്രൈൻഡറിൽ മാവ് തയാറാകുമ്പോൽ ഉഴുന്നിന്റെ അളവ് അൽപ്പം കുറഞ്ഞാലും പ്രശനം ഉണ്ടാകില്ല.മിക്സിയിൽ മാവ് തയാറാക്കുമ്പോൾ ഉള്ള അളവ് എന്താണ് എന്ന് നോക്കാം.തയാറാക്കാനായി 2 കപ്പ് ഇഡലി അരി(ടോപ്പി അരി) ക്കു അനുസരിച്ചുള്ള മാവ് തയാറാക്കുന്ന രീതി ആണ് ഇവിടെ പറയുന്നത്.അതിലേക് ഒരു കപ്പ് പിളർന്നത് അല്ലാത്ത ഉഴുന്ന്,അര കപ്പ് ചൗവ്വ്വരി,2 റ്റി സ്പൂൺ ഉലുവ,ഇവ എല്ലാം തന്നെ കഴുകി പ്രത്യേകം ആയി കുതിർക്കാൻ വെക്കുക.
വെളുത്ത അവലും കുതിർക്കാൻ വെക്കേണ്ടതുണ്ട്.എന്നാൽ ഇത് അരക്കുന്നതിനു തൊട്ടു മുൻപ് കുതിരാൻ വെച്ചാൽ മതിയാകും.ഇവ ഓരോന്നും എത്ര നേരം വെക്കണം,തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.നിങ്ങളുടെ കൂട്ടുകാർക്കും സോഫ്റ്റ് ആയ ഇഡ്ഡലി മാവ് എങ്ങനെ തയാറാക്കാം എന്ന രസകരമായ വിവരം ലഭിക്കാനായി ഷെയർ ചെയ്യുക.