ഭൂമി അളക്കാൻ ഇത്രയെളുപ്പമോ? സ്വയം അളക്കാം

പലപ്പോഴും രേഖകളിൽ ഉണ്ടാകുന്ന അതെ അളവിൽ ഭൂമി ഉണ്ടാകണമെന്നില്ല,ചില ഘട്ടങ്ങളിൽ രേഖയിൽ കൂടുതൽ ഭൂമി അളവിൽ കാണുന്ന സാഹചര്യം നിരവധി നിങ്ങൾ കടന്നിട്ടുണ്ടാകും.മാത്രമല്ല പുതിയ വീട് വെക്കുമ്പോൾ,അല്ലങ്കിൽ പുതിയതായി സ്ഥലം വാങ്ങുമ്പോൾ.അല്ലെങ്കിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം കാണുമ്പൊൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഒക്കെ സ്ഥലത്തിന്റെ അളവ് കണ്ടു പിടിക്കാൻ ആ രംഗത്തെ സർവെയർമാരെ പോലെ ഉള്ള വിദഗ്ധന്മാരെ ആണ് സമീപിക്കുക.എന്നാൽ ചില ടെക്‌നിക്കുകൾ മനസിലാക്കി വെച്ചാൽ സ്ഥലത്തിൻറെ അളവ് സ്വയം മനസിലാക്കാം.അത് എങ്ങനെ ആണ് എന്ന് നോക്കാം.

നമ്മുടെ ഭൂമി സ്വയം അളന്നു എത്ര ഹെക്ടർ അല്ലെങ്കിൽ എത്ര സെന്റ് ഉണ്ട് എന്നതു മനസിലാക്കാൻ സാധിക്കും.അതിയായി മീറ്റർ ടേപ്പ് ആണ് ഉപയോഗിക്കുന്നത്.ചതുരത്തിലുള്ള പ്ലോട്ട് ആണ് അല്ലെങ്കിൽ വളരെ എളുപ്പത്തിൽ കണ്ടു പിടിക്കാൻ സാധിക്കും.ചതുരാകൃതിയിൽ ഉള്ള പ്ലോട്ട് ആണെങ്കിൽ ഓരോ വശങ്ങളുടെയും അളവ് എടുക്കുക,അങ്ങനെ എടുക്കുമ്പോൾ നാല് അളവുകൾ ലഭിക്കും.അളവുകളിൽ രണ്ടു വീതിയുടെയും രണ്ട് നീളത്തിന്റെയും ശരാശരി എടുക്കുക.വീതി+വീതി/ 2 ആണ് ശരാശരി കണ്ടു പിടിക്കാനുള്ള സമവാക്യം.അത് പോലെ തന്നെ നീളത്തിന്റെയും കണ്ടു പിടിക്കുക.

കിട്ടിയ രണ്ടു ശരാശരികളും തമ്മിൽ ഗുണിക്കുക.ഗുണിക്കുമ്പോൾ കിട്ടുന്ന അളവിനെ 40.47 കൊണ്ട് ഹരിക്കുക.അപ്പോൾ കിട്ടുന്ന അളവ് ആണ് ആ പ്ലോട്ട് എത്ര സെന്റ് ആണ് എന്നുള്ള അളവ്.എന്നാൽ ചില ഭൂമികൾ ക്രുത്യമായി ആകൃതിയിൽ ആകണമെന്നില്ല,അത്തരം ഭൂമിയുടെ അളവ് എങ്ങനെ കണക്കാക്കാം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.

Leave a Reply