കോവിഡ് 19 ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ കേരള സർക്കാർ ധന സഹായം ആയി 1000 രൂപ പ്രഖ്യാപിചിരുന്നു.നിരവധി ആളുകൾക്കു ലഭിച്ചെങ്കിലും അർഹരായ പലർക്കും ലഭിച്ചിട്ടില്ല എന്ന പരാതിയും നിലവിലുണ്ട്.അർഹർ ആയിട്ടുള്ള നിരവധി പേർക്ക് ആനുകൂല്യം നഷ്ട്ടപ്പെട്ടിട്ടുണ്ട് എന്ന പരാതി ഉള്ളതിനാൽ അർഹർ ആയിട്ടുള്ളവർക്ക് രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കാൻ നിലവിൽ സാഹചര്യം ഉണ്ട്.ധന മന്ത്രി തോമസ് ഐസക് ഫെയ്സ്ബൂക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഈ ഇ വിവരം.14.7 ലക്ഷം ഗുണഭോക്താക്കളിൽ 11.19 ലക്ഷം പേരും തുക കൈപ്പറ്റി കഴിഞ്ഞു.സഹായം കൈപ്പറ്റാൻ ഉള്ള തീയതി ജൂൺ 15 വരെ നിലവിൽ നീട്ടിയിട്ടുണ്ട്.
അനർഹർ ആയിട്ടുള്ളവർ തുക കൈപ്പറ്റിയിട്ടുണ്ട് എങ്കിൽ തുക തിരിച്ചു പിടിക്കാനുള്ള നിയമ നടപടികൾ ആരംഭിക്കുന്നതാണ്.അനർഹർ ആയിട്ടുള്ള ബി പി എൽ അന്ധ്യോദയ കാർഡ് ഉടമകൾ അത് പോലെ തന്നെ മറ്റു ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നവർ തുടങ്ങിയവരിൽ നിന്നാകും തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ ഉണ്ടാകുക.കൂടാതെ അർഹർ ആയിട്ടുള്ള പലർക്കും പല കാരണങ്ങളാൽ സഹായം നഷ്ടമാകുന്ന സാഹചര്യവും നിലവിലുണ്ട്.റേഷൻ കാർഡിൽ ഉള്ള മേൽവിലാസത്തിൽ അല്ല നിലവിൽ താമസിക്കുന്നത് എങ്കിൽ ആനുകൂല്യം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്.
താമസം മാറിയതിന്റെ പേരിൽ ആനുകൂല്യം നഷ്ടപ്പെട്ടവർ റേഷൻ കാർഡിലെ മേൽവിലാസം ഉള്ള റേഷൻ കട,തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ സഹകരണ ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ടാൽ തുക ലഭിക്കുന്നതാണ്.ഇനി അർഹർ ആയിട്ടും ലിസ്റ്റിൽ ഉൾപ്പെട്ടില്ല എന്ന പരാതി ഉള്ളവർ അതായത് ബി പി എൽ അന്ധ്യോദയ കാർഡ് ഉടമയാണ് കൂടാതെ മറ്റു ക്ഷേമ പെൻഷനുകൾ ഒന്നും തന്നെ സ്വീകരിക്കുന്നതും ഇല്ല എങ്കിൽ ഇപ്പൊ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.അപേക്ഷിക്കേണ്ട രീതി എങ്ങനെയാണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം
