വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ ലാപ്ടോപ്പ്

നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം വളരെ മികച്ച രീതിയിൽ തന്നെ മുന്നോട് പൊയ്ക്കൊണ്ടിരിക്കുകയാണ്.ടി വി ചാനൽ
മുഖേനയും,കമ്പ്യൂട്ടർ,മൊബൈൽ,വെബ്സൈറ്,അപ്പ്ലികേഷൻ എന്നിവ മുഖേനയും നിലവിൽ ക്‌ളാസുകൾ നടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ വളരെ കുറഞ്ഞ ചിലവിൽ കുട്ടികൾക്ക് ലാപ്ടോപ്പ്പുകൾ പുറത്തിറക്കുകയാണ് കേരളത്തിന്റെ സ്വന്തം ബ്രാൻഡ് ആയ കൊക്കോണിക്സ് ഈ കമ്പനി കേരളം സർക്കാർ സ്ഥാപനം ആയ കെൽട്രോണിന് ഓൺലൈൻ പങ്കാളിത്തം സ്ഥാപനം ആയതിനാൽ തന്നെ ഗുണമേന്മയുടെ കാര്യത്ത്തിൽ മുന്പന്തിയിൽ നിൽക്കും എന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.

നിലവിൽ 2 മോഡലുകൾ ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.കുറഞ്ഞ വിലയായ 11,000 രൂപക്കും 15,000 രൂപക്കും ആണ് ഈ രണ്ടു മോഡലുകളും ലഭിക്കുന്നത്.11000 രൂപയുടെ മോഡലിന് 2 ജിബി റാമും,15,000 രൂപയുടേതിന് 4gb റാമും ആണ് ഉണ്ടാകുക.കൊക്കോണിക്സ് എന്ന കമ്പനിയുടെ ഉയർന്ന വിലയുള്ള മോഡലുകൾ ആമസോണിൽ ലഭ്യാമാണ്.എന്നാൽ ഈ മോഡലുകൾ നിലവിൽ വിപണിയിൽ ഇല്ലെങ്കിലും ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം.സെലറോൺ,പെന്റിയം പ്രോസസറുകൾ ആണ് ലാപ്ടോപ്പിക്കുകളിൽ ഉണ്ടാകുക.

ഒരു മാസം 30,000 ലാപ്‌ടോപ്പുകൾ തങ്ങൾക്ക് പുറത്തിറക്കാനാകും എന്നും,നിലവിൽ 4 സ്വകാര്യ സ്കൂളുകൾ ലാപ്ടോപ്പിനായി ഓർഡർ നൽകിയിട്ടുണ്ട് എന്നും കൊക്കോണിക്സ് സി ഇ ഓ ശ്രീജിത്ത് നായർ പറഞ്ഞു.കൊക്കോണിക്സ് ന്റെ മൺവിളയിലെ യൂണിറ്റിൽ 72 ജീവനക്കാർ ഉണ്ട്.കൂടുതൽ വിവരങ്ങൾ മനസിലാക്കാനായിൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഇത് ഷെയർ ചെയ്യാം.

Leave a Reply