ലോണുകളും വായ്പ്പകളും ഇല്ലാത്ത സാധാരണക്കാർ വളരെ ചുരുക്കമായിരിക്കും.ഇത്തരക്കാർക്ക് വായ്‌പ്പ എടുക്കുന്നതിനെ തുടർന്നുള്ള പലിശയിൽ ഇളവ് ലഭിച്ചാൽ തീർച്ചയായും വലിയൊരു കാര്യം ആയിരിക്കും അത്.അത്തരം ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.ഒന്നിൽ കൂടുതൽ ലോണുകൾ ഉള്ളവർക്ക് അതു എങ്ങനെ കൃത്യമായി ബഡ്ജറ്റ് ചെയ്തു അടക്കാം എന്ന് നോക്കാം. സാധാരണ ഗതിയിൽ മൂന്ന് വര്ഷം മുൻപ് വീടുകൾ വെക്കുന്നതിനു ഗാർഹിക വായ്‌പകൾ എടുത്തവരുടെ ലോണിന്റെ പലിശ 9 ശതമാനത്തിനു മുകളിൽ ആയിരിക്കും.എന്നാൽ ഇപ്പോഴുള്ള ഗാർഹിക ലോണുകൾ 7 മുതൽ ഏഴര ശതമാനം മാത്രം പലിശയിൽ ലഭിക്കുന്നവയാണ്.
അതിനാൽ ഈ ലോണുകൾ പുതുക്കുകയോ,ബാങ്കിൽ അന്വേഷിച്ചു പലിശ കുറക്കാൻ എന്ത് നടപടികൾ ചെയ്യാൻ സാധിക്കും എന്ന് തിരക്കുകയോ ചെയ്യുന്നത് മൂലം വലിയ ലാഭങ്ങൾ ഈ മേഖലയിൽ സാധ്യമാണ്.മറ്റൊരു സാഹചര്യത്തിൽ വാഹന ലോണുകൾ ഗാർഹിക ലോണിനൊപ്പം തന്നെ ഉണ്ട് എങ്കിൽ,സാധാരണ ഗതിയിൽ വാഹന ലോണുകൾ ഗാർഹിക ലോണുകളെ കാൾ പലിശ കൂടുതൽ ആയതിനാൽ തന്നെ,ഗാർഹിക ലോണിൽ ടോപ് അപ് സൗകര്യം ലഭ്യമാണ് എങ്കിൽ വാഹന ലോൺ അടച്ചു മാസം ഉള്ള ഇ എം ഐ,അത് പോലെ തന്നെ പലിശയിൽ ഉണ്ടാകുന്ന നഷ്ട്ടം എന്നിവ ഒഴിവാക്കാൻ സാധിക്കുന്നതാണ്.
ഇത്തരത്തിൽ വായ്‌പകൾ എടുത്തവർക്ക് മാസം അടക്കുന്ന തുക കുറക്കാനും,അത് പോലെ തന്നെ പലിശയിൽ ഇളവ് ലഭിക്കാനും സാധിക്കുന്ന നിരവധി വഴികൾ ലഭ്യമാണ്.അത്തരം ചില വഴികൾ എന്തൊക്കെ ആണ് എന്ന് കൂടുതലായി മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.നിങ്ങളുടെ വേണ്ടപ്പെട്ടവർക്കും,സുഹൃത്തുക്കൾക്കും ഒക്കെ ഈ വിലപ്പെട്ട അറിവ് എത്തിക്കാനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.