കരി പിടിച്ച അടുക്കള ക്ലീൻ ആക്കാം

കൂടുതൽ വീട്ടമ്മാരേയും വിഷമിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് അടുക്കളയിലെ ഭിത്തികളിൽ പിടിച്ചിരിക്കുന്ന പുക മൂലമുള്ള കറുത്ത നിറം.എന്തൊക്കെ ചെയ്താലും ഇവ ഇളകി ‌ പോകുന്നില്ല എന്ന പരാതി പറയുന്നവരും കുറവല്ല.എന്നാൽ ഈ പ്രശ്നത്തിന് വളരെ ലളിതമായാ രീതിയിൽ പരിഹാരം കാണാൻ സാധിക്കും.ഇതിനായി ഒരു ലായനി തയാറാക്കേണ്ടതുണ്ട്.ഈ ലായനി ഉപയോഗിച്ചാണ് കരി പിടിച്ചു കറുത്ത് പോയ അടുക്കള വൃത്തിയാക്കുന്നത്‌.ഇത് എങ്ങനെ തയാറാക്കാം എന്നാണ് ഈ കുറിപ്പിലൂടെ പറയുന്നത്.ഇത് തയാറാക്കാനായി ഒരു കപ്പിൽ വെള്ളം എടുക്കുക.

ഒരു കപ്പ് വെള്ളത്തിനുള്ള അളവ് ചേരുവകകൾ ആണ് പറയുന്നത്.ആവശ്യത്തിനനുസരിച്ചു ആനുപാതികമായി ഇത് വർധിപ്പിക്കാൻ സാധിക്കുന്നതാണ്.ഒരു സ്പൂൺ സോഡാ പൊടി അഥവാ അപ്പക്കാരം ഒരു കപ്പ് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക.തുടർന്ന് ഇതിലേക്ക് അറ നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക.നാരങ്ങാ നീരിന് പകരം ഒന്നര സ്പൂൺ വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുന്നതാണ്.തുടർന്നു ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കുക.ശേഷം തുടക്കാൻ ഉപയോഗിക്കുന്ന തുണി ഉപയോഗിച്ച് കരിപിടിച്ചിരിക്കുന്ന ഭിത്തിയിൽ ഒന്ന് തുടക്കുക.തുടച്ചു തുണ്ടങ്ങുമ്പോൾ തന്നെ അഴുക്കും മറ്റും വളരെ വേഗം മാറുന്നത് കാണാൻ സാധിക്കുന്നതാണ്.

ഈ ലായനി എങ്ങനെ തയാറാക്കാം,തുടക്കുന്ന രീതി എങ്ങനെ ആണ് തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ ഉപകാരപ്രദമായ ഈ ടിപ്പ് നിങ്ങളുടെ കൂട്ടുകാരിലേക്കും എത്താനായി ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.