75 ശതമാനം പി എഫ് തുകയും പിൻവലിക്കാം

ലോക്കഡോൺ കാരണം പലരും ജോലി താത്കാലികമായി നഷ്ടപ്പെടുകയോ, വരുമാനത്തിൽ കുറവ് വരുകയോ ചെയ്തിട്ടുണ്ട്. ഇങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുള്ള അവസരത്തിൽ PF ഇൽ രജിസ്റ്റർ ചെയ്തിട്ടുള്ള വരുമാനക്കാർക്ക് ചെറിയൊരു സഹായം നൽകുകയാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസഷൻ. EPF ഇൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു അവരുടെ PF അക്കൗണ്ടിലെ നിലവിലെ ബാലൻസിന്റെ എഴുപത്തഞ്ചു ശതമാനം വരെ പിൻവലിക്കാൻ ഇപ്പോൾ സാധ്യമാണ്.

ഇതും യാതൊരു രേഖകളും ഹാജരാക്കുകയോ, പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ നേരിട്ട് ചെല്ലുകയോ ചെയ്യാതെ തന്നെ സാധ്യമാണ് ആർക്കൊക്കെ ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നു നോക്കാം. EPFO യുടെ വെബ്‌സൈറ്റിൽ UAN (യൂണിഫൈഡ് അക്കൗണ്ട് നമ്പർ) രജിസ്റ്റർ ചെയ്യുകയും, PF അക്കൗണ്ടുമായി ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കുകയും ചെയ്തിട്ടുള്ളവർക്കു തങ്ങളുടെ PF തുകയുടെ എഴുപത്തഞ്ചു ശതമാനം വരെ പിൻവലിക്കാനുള്ള സൗകര്യം ഓൺലൈൻ ആയി ലഭ്യമാണ്. ഇനി നിങ്ങൾക്ക് UAN അറിയില്ലെങ്കിൽ നിങ്ങളുടെ HR നെ ബന്ധപ്പെട്ടാൽ നിങ്ങൾക്കിത് ലഭിക്കും.

ശേഷം EPFO വെബ്‌സൈറ്റിൽ എംപ്ലോയീ പോർട്ടലിൽ രജിസ്റ്റർ ചെയ്തു കൊണ്ട് നിങ്ങളുടെ അക്കൗണ്ടിലേക്കു ലോഗിൻ ചെയ്യാം. നിങ്ങൾക്ക് പിൻവലിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ട്. നിലവിലെ നിങ്ങളുടെ (DA + Basic Pay) യുടെ മൂന്നു മടങ്ങോ PF അക്കൗണ്ടിലെ ബാലൻസിന്റെ എഴുപത്തഞ്ചു ശതമാനമോ (ഏതാണോ കുറവ്) അത്രയുമാണ് പിൻവലിക്കാവുന്ന തുകയുടെ പരിധി. ഇതിനുള്ള അപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കുമ്പോൾ ആകെ വേണ്ടത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ ഒരു ചെക്ക്‌ ലീഫ് സ്കാൻ ചെയ്തത് മാത്രമാണ്. അപേക്ഷിച്ചു മൂന്നാഴ്ചക്കുള്ളിൽ തുക ലഭ്യമാകും എന്നാണ് അറിയുന്നത്. അപേക്ഷിക്കുന്ന രീതിയെക്കുറിച്ചറിയാനും മറ്റു വിവരങ്ങൾക്കായും താഴെയുള്ള വീഡിയോ കാണുക.

Leave a Reply