അങ്കണവാടികളിൽ സ്ഥിര നിയമനം ഇപ്പോൾ അപേക്ഷിക്കാം

അങ്കണവാടി ജോലികൾക്കായി ഒഴിവുകൾ ഉള്ള തസ്തികകളിൽ ഇപ്പോൾ അപേക്ഷിക്കാം.സ്ഥിര നിയമനം അടിസ്ഥാനത്തിൽ ആകും നിയമനം നടക്കുക.കൊല്ലം കോർപ്പറേഷൻ അർബൻ 2 ഐ സി ഡി എസ പ്രൊജക്റ്റ് നു കീഴിലുള്ള 179 അങ്കണവാടികളിൽ ആനി നിലവിൽ ഉള്ള ഒഴിവുകൾക്കായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.യോഗ്യത ഉള്ളവർക്ക് അംഗൻവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം .ഇരവിപുരം, വടക്കേവിള, കിളികൊല്ലൂര്‍ സോണല്‍, ഉളിയക്കോവില്‍ 16, 17 ഡിവിഷനുകളിലെ സ്ഥിരതാമസക്കാരായ ആളുകൾക്കു അപേക്ഷ സമർപ്പിക്കാം.അർബൻ 2 പരിധിയിൽ പെടുന്ന സ്ഥലങ്ങൾ ആണ് മേല്പറഞ്ഞവ.

അപേക്ഷകർക്കുള്ള യോഗ്യത: മേല്പ്പറഞ്ഞ സ്ഥലങ്ങളിലെ സ്ഥിര താമസക്കാർ ആയിരിക്കണം,18-46 വരെ വയസ് പ്രായം പരിധിയിൽ ഉള്ള എസ് എസ് എൽ സി ജയിച്ചവർക്ക് വർക്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാം.ഹെൽപ്പർ തസ്‌തുകയിൽ എസ് എസ് എൽ സി ജയിച്ചവരെ പരിഗണിക്കില്ല,കൂടാതെ പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽ പെട്ടവർക്കും,ഹെൽപ്പർ/വർക്കർ തസ്തികയിൽ താൽക്കാലിക സേവനം നടത്തിയിട്ടുള്ളവർക്കും മൂന്നു വർഷത്തെ ഇളവ് ഉയർന്ന പ്രായ പരിധിയിൽ ലഭിക്കുന്നതാണ്.ജൂലൈ മാസം 10 വൈകിട്ട് 5 വരെ ആണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന അവസാന തീയതി.

അപേക്ഷകൾ ഐ സി ഡി എസ് കൊല്ലം അര്‍ബന്‍-2 ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ ആണ് നൽകേണ്ടത്.സ്റ്റേഡിയം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പൂരിപ്പിച്ചു നൽകേണ്ട പേക്ഷ ഫോം ലഭിക്കുന്നതാണ്.സംശയ നിവാരണത്തിനും മറ്റു സഹായങ്ങൾക്കും 0474-2740590 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.ഔദ്യോഗിക നോട്ടിഫിക്കേഷൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply