കിസാൻ സമ്മാൻ നിധി വഴി കൃഷി ഭൂമി ഉള്ള കർഷകർക്ക് വര്ഷം തോറും ലഭിക്കുന്ന 6000 രൂപയുടെ ആദ്യ ഗഡുക്കൾ ഇനോടകം തന്നെ ലഭിച്ചിട്ടുണ്ടാകും.കൃഷി ഭൂമി ഉള്ള കർഷകർക്ക് ആണ് നിലവിൽ കേന്ദ്ര സർക്കാരിന്റെ ഈ ആനുകൂല്യം ലഭിക്കുന്നത്.പുതിയതായി അപേക്ഷ നൽകുന്നവർക്ക് സമയ പരിധി ഇല്ല എന്നത് വളരെ ഉപകാരപ്രദമായ ഒരു വാർത്തയാണ്.ഓൺലൈൻ ആയോ,അക്ഷയ,ജനസേവന കേന്ദ്രങ്ങൾ വഴിയോ ഇതിനായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ അപേക്ഷ നൽകിയവർ അപേക്ഷകളും മറ്റു അനുബന്ധ രേഖകളും അടക്കം കൃഷി ഭവനിൽ എത്തി വെരിഫിക്കേഷൻ നടത്തേണ്ടതാണ്.
വെരിഫിക്കേഷന് ശേഷം കൃഷി ഭവനിൽ നിന്നും അനുമതി ലഭിക്കുമ്പോൾ മാത്രമാണ് ബാങ്ക് അക്കൗണ്ടിൽ ആദ്യ ഗഡു ആയ 2000 രൂപ ലഭിക്കുന്നത്.ഇത്തരത്തിൽ 4 മാസ ഇടവേളകളിൽ 3 തവണയായി മൊത്തം 6,000 രൂപ ഒരു വർഷത്തിൽ ലഭിക്കുന്നതുമാണ്.ഓൺലൈൻ അപേക്ഷ കൂടാതെ അപേക്ഷകൻ പൂരിപ്പിക്കേണ്ട ഒരു അപേക്ഷ കൂടി രേഖകൾക്ക് ഒപ്പം കൃഷി ഭവനിൽ നൽകേണ്ടതുണ്ട്.കിസാൻ സമ്മാൻ നിധി ആനുകൂല്യം 40,000 പേർക്ക് കൂടി തടസപ്പെട്ടു എന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്.നിഷേധിക്കപ്പെട്ട അപേക്ഷകരിൽ കൂടുതൽ പേരും വരുത്തിയ പിഴവ് അപേക്ഷയിലുള്ളതും,അധാർകാർഡിൽ ഉള്ളതുമായ പേരിൽ തെറ്റോ,അക്ഷര പിശകുകളോ ആണ്.
ഇത്തരത്തിൽ തടഞ്ഞു വെക്കപ്പെട്ടോ എന്ന് മനസിലാക്കാൻ അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുകയാണ് വേണ്ടത്.കിസാൻ സമ്മാൻ നിധിയുടെ വെബ്സൈറ്റ് വഴി ഇത് സാധ്യമാണ്.ബെനിഫിഷ്യറി സ്റ്റാറ്റസ് എന്ന ഓപ്ഷൻ ഫാർമേഴ്സ് കോർണറിൽ ലഭ്യമാണ്.അതിൽ ആധാർ നമ്പർ നോട്ട് വെരിഫൈഡ് എന്ന് കാണിക്കുകയാണ് എങ്കിൽ ആധാറിലെയും അപേക്ഷയിലെയും പേരുകൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട് എന്നാണ് അർത്ഥമാകുന്നത്.മുൻഗഡുക്കൾ ലഭിച്ചവർക്കും അടുത്ത ഗഡു മുതൽ പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ട്.ഇത്തരത്തിൽ പേരിൽ വ്യത്യാസം ഉണ്ട് എങ്കിൽ ഏതു എങ്ങനെ തിരുത്താം എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.അഭിപ്രായങ്ങളും നിർദേശനങ്ങളും കമന്റ് ആയി രേഖപ്പെടുത്താം.കിസാൻ സമ്മാൻ നിധി ലിങ്ക് ലഭിക്കാനും,അഖ്ടുത്ത ഗഡു ലഭിക്കുമോ എന്ന് ചെക്ക് ചെയ്തു നോക്കാനും തിരുത്തൽ ആവശ്യമുള്ളവർ ഓൺലൈൻ ആയി തിരുത്താനും ഇവിടെ ക്ലിക്ക് ചെയ്യൂ
