ഡ്രൈവിംഗ് ലൈസെൻസ് ഇനി ഏതു ആർ റ്റി ഓഫീസിൽ നിന്നും പുതുക്കാം

ഇനി നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ നിങ്ങൾ ലൈസൻസ് എടുത്ത RTO യിൽ പോകണമെന്നില്ല. ഇന്ത്യയിലെവിടെയും ഉള്ള RTO യിൽ ഇനി മുതൽ ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്കു അപേക്ഷിക്കാം. സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് വിതരണശൃംഖലയായ ‘സാരഥി’യിലേക്കെത്തുന്നതോടെയാണിത് സാധ്യമാകുന്നത്.മുൻകാലങ്ങളിൽ ലൈസെൻസ് പുതുക്കേണ്ട സഹാചര്യം വരികയാണ് എങ്കിൽ ലൈസൻസ് നൽകിയ ആർ റ്റി ഓഫിസിൽ തന്നെ പോകണമായിരുന്നു.ഈ രീതിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

സാരഥിയിലേക്കെത്തിയ ഡ്രൈവിങ് ലൈസൻസുകൾ മറ്റേത് സംസ്ഥാനത്തും പുതുക്കാം. ലൈസൻസെടുത്ത ഓഫീസിൽത്തന്നെ അപേക്ഷ നൽകണമെന്ന നിബന്ധന ഇതോടെ അവസാനിക്കും. സംസ്ഥാനത്തുകിട്ടുന്ന എല്ലാ സേവനങ്ങളും ഇതരസംസ്ഥാനങ്ങളിലും ലഭിക്കും.അതിനാൽ തന്നെ മറ്റു സംസ്ഥാങ്ങളിൽ ജോലിക്ക് പോയവർ സ്ഥിര താമസം ആക്കിയവർ തുടങ്ങിയവർക്കൊക്കെ ഇനി ലൈസൻസ് പുതുക്കാൻ എടുത്ത സ്ഥലത്തേക്കു തിരികെ വരേണ്ടതില്ല.മാത്രമല്ല ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ 2020 വർഷത്തിൽ ഫെബ്രുവരി ഒന്ന് മുതൽ സെപ്റ്റംബർ വരെ ഉള്ള കാലയളവിൽ കാലാവധി കഴിയുന്ന ലൈസൻസുകൾ 2020 സെപ്റ്റംബർ 30 വരെ പുതിക്കിയില്ല എങ്കിലും കാലാവധി തീരില്ല.

മോട്ടോർവാഹനവകുപ്പിന്റെ ഓരോ ഓഫീസുകളും വെവ്വേറെ സീരിയൽ നമ്പറുകളിലാണ് ലൈസൻസ് നൽകിയിരുന്നത്. ഇതിനുപകരം കേന്ദ്രീകൃത നമ്പർ സംവിധാനം നിലവിൽവന്നു. ഇത്തരം കാര്യങ്ങൾ സാധാരണക്കാർക് ഉണ്ടാകുന്ന ഗുണങ്ങൾ വളരെ വലുതാണ്.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യുക.

Leave a Reply