പുതിയ അധ്യയന വര്ഷം ആരംഭിച്ച സാഹചര്യത്തിൽ നിരവധി സ്‌കോളർഷിപ്പുകൾ കുറിച്ചുള്ള വാർത്തകൾ ഈ വെബ്‌സൈറ്റ് വഴി പരിചയപ്പെടുത്തുകയുണ്ടായി.അത്തരത്തിൽ സി ബി എസ സി,സ്റ്റേറ്റ് സിലബസുകളിൽ വ്യത്യാസം ഇല്ലാതെ അപേക്ഷിക്കാൻ സാധിക്കുന്ന ഒരു സ്‌കോളർഷിപ്പ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.ഇത് പ്രകാരം ജൂലൈ 31 വരെ ഒന്ന് മുതൽ 10 വരെ ക്ളാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.എന്നാൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഓ ബി സി വിഭാഗത്തിൽപ്പെടുന്ന സമുദായങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.
നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ചു വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇത് പ്രകാരം 2500 മുതൽ ഉള്ള തുക ആയിരിക്കും സ്‌കോളർഷിപ്പ് ആയി ലഭിക്കുക.” ഓ ബി സി പ്രീ മെട്രിക് “എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്‌കോളർഷിപ്പ് മുഖേന ഉള്ള തുക വിദ്യാത്ഥികൾക്ക്ക് ലഭിക്കാനുള്ള അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യാം.അപേക്ഷ പൂരിപ്പിച്ചു സ്ഥാപന മേധാവി വഴി സമർപ്പിച്ചു കഴിഞ്ഞാൽ കുട്ടിയുടെ അക്കൗണ്ടിലേക്ക് സ്‌കോളർഷിപ്പ് തുക എത്തുന്നതാന് .ഇത് കൂടാതെ “നിക്കോൺ ഇന്ത്യ” നൽകുന്ന ഒരു സ്‌കോളർഷിപിന് കൂടി ഇപ്പൊൾ അപേക്ഷിക്കാം.
പ്രൈവറ്റ് സ്‌കോളർഷിപ്പ് ആയതിനാല് ബഡി ഫോർ സ്റ്റഡി എന്ന സൈറ്റ് മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.ഇത് പ്രകാരം ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെട്ട മൂന്നു മാസത്തിൽ കുറയാത്ത കോഴ്‌സുകൾ പഠിക്കുന്ന വിദ്യാത്ഥികൾക്ക് ആണ് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നത്.അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.കൂടുതൽ വിവരങ്ങൾ ഈ സ്‌കോളർഷിപ്പിനെ കുറിച്ച് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക,അഭിപ്രായങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.
