പാൽപ്പൊടി നല്ല വില കൊടുത്താണ് എല്ലാവരും കടകളിൽ നിന്നും വാങ്ങുന്നത്.പാലുപയോഗിച്ചു കടയിൽ നിന്നും വാങ്ങുന്നതിനെക്കാൾ രുചികരമായ പാൽപ്പൊടി വീട്ടിൽ എങ്ങനെ തയാറാക്കാം എന്നാണ് ഇവിടെ പായുന്നത്.ഇത് തയാറാക്കാനായി ഒരു നോൺസ്റ്റിക് പാനിൽ ഒരു ലിറ്റർ പാൽ ഒഴിച്ച് കൊടുക്കുക.വെള്ളം ചേർന്നിട്ടില്ലത്ത നല്ല കട്ടി പാൽ വേണം എടുക്കാൻ.ശേഷം സാധാരണ പോലെ പാൽ തിളപ്പിക്കുക.പാൽ തിളച്ചതിന് ശേഷം തീ കുറച്ചു വെക്കുന്നതിനോടൊപ്പം തിളച്ചപ്പോൾ പാനിന്റെ ചുറ്റും പറ്റിപ്പിടിച്ച പാലിന്റെ അംശങ്ങൾ ഒരു സ്പൂൺ ഉപയോഗിച്ച് പാലിലേക്കിട്ടു കൊടുക്കുക.
പാൽ ഒരു സ്പൂൺ ഉപയോഗിച്ച് ഇളക്കി കൊണ്ടിരിക്കുക.പാൽ നന്നായി വറ്റുന്നതു വരെ ഇത്തരത്തിൽ ചെയ്യുക.പാൽ നന്നായി വറ്റി പാനിൽ നിന്നും വിട്ടു വരുന്ന സമയം വരെ ഇത് ചെയ്യുക.തുടർച്ചയായി ഇളക്കി കൊണ്ടിരിന്നില്ലേൽ കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്.പാനിൽ നിന്നും വിട്ടു വരുന്ന രീതിയിൽ ആകുമ്പോൾ തയാറാക്കിയ പാലിന്റെ കട്ടി ഒരു പ്ലേറ്റിലേക്കു മാറ്റുക.ശേഷം പരത്തി ഇട്ട ശേഷം തണുക്കാനായി കാത്തിരിക്കുക.അതിന്ന് ശേഷം കൈ കൊണ്ട് നന്നായി കുഴച്ചു സോഫ്റ്റ് ആക്കി എടുക്കുക.
കടയിൽ നിന്നും വാങ്ങുന്ന പാൽപ്പൊടിയുടെ വെള്ള നിറം തയാറാക്കുന്ന പാൽപൊടിക്കു വരില്ല,പകരം ഒരു മഞ്ഞ നിറം ആയിരിക്കും വരിക.അതിനു ശേഷം പാൽക്കട്ടി ഒരു അലുമിനയം ഫോയിലിൽ പേപ്പറിൽ വെച്ച് നന്നായി പരത്തി എടുക്കുക.ശേഷം 10 മണിക്കൂറെങ്കിലും ആ പരത്തിയ പാൽക്കട്ടി ഉണങ്ങാൻ വെക്കുക,സൂര്യ പ്രകാശത്തിനു കീഴിലോ,ഫാനിന്റെ കാറ്റിന്റെ കീഴിലോ ഉണങ്ങാൻ വെക്കുക.അതിനു ശേഷം അലുമിനിയം ഫോയിലിൽ നിന്നും ഇത് ഇളക്കി മാറ്റുക.
തുടർന്ന് പാൽപ്പൊടി തയാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഘപെടുത്തുന്നതിനൊപ്പം തന്നെ ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
