ലോകത്തെ വിചിത്രരായ 10 മനുഷ്യർ

ഈ ലോകത്തു ഒന്നിനെ പോലെ മറ്റൊന്നില്ല.അത് മനുഷ്യരുടെ കാര്യത്തിൽ ആണെങ്കിൽ കൂടി.എന്നാൽ ഇതിൽ നിന്നൊക്കെ വിചിത്രരായ ചില മനുഷ്യരും ഈ ലോകത്തു ജീവിക്കുണ്ട്.കേട്ടാൽ അന്തം വിട്ടു പോകുന്ന തരം മനുഷ്യർ.കണ്ടാൽ കണ്ണ് തള്ളി പോകുന്ന തരം മനുഷ്യർ.അത്തരത്തിൽ ഉള്ള ചില മനുഷ്യരെ പറ്റി ആണ് ഇവിടെ പറയുന്നത്.അത് എന്തൊക്കെ ആണ് എന്ന് നോക്കാം.

ആദ്യമായി പറയുന്ന വിചിത്രനായ മനുഷ്യൻ ചൈനക്കാരൻ ആയിട്ടുള്ള വു സെൻ ഹുവാൻ ആണ്.ഇദ്ദേഹത്തിന്റെ പ്രത്യേകത ലോകത്തു ഏറ്റവും കൂടുതൽ ശരീര രോമം ഉള്ള ആൾ വു സെൻ ആണ്.96 ശതമാനം ശരീരഭാഗത്തും രോമം നിറഞ്ഞു നിൽക്കുന്ന മനുഷ്യൻ ആണ് ഇദ്ദേഹം.വേർ ഹോൾ സിൻഡ്രോം എന്ന അപൂർവ തരം രോഗമാണ് ഇദ്ദേഹത്തിന് ഇത്രയും രോമ വളർച്ച ഉണ്ടാകാനുള്ള കാരണം.മാത്രമല്ല മൂക്ക്,ചെവി തുടങ്ങിയ അവയവങ്ങൾക്കുള്ളിൽ നല്ല കട്ടി രോമ വളർച്ച മൂലം ശ്വസനവും,കേൾവിയും ഒക്കെ അദ്ദേഹത്തിന് ബുദ്ധിമുട്ടു ഉണ്ടാക്കിയിരുന്നു.ഇദ്ദേഹത്തിന്റെ ചിത്രം അടക്കം താഴെ വീഡിയോയിൽ ലഭ്യമാണ്.

ടോം സാനിഫോർഡ് എന്നാണ് വിചിത്രനായ രണ്ടാമത്തെ വ്യക്തിയുടെ പേര്.ഇദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആകുന്നത് ശരീരത്തിൽ അൽപ്പം പോലും കൊഴുപ്പില്ല എന്ന പേരിലാണ്.ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പൂജ്യം ആണ് ഇദ്ദേഹത്തിന്.എം ഡി പി എന്ന് പേരുള്ള അസുഖം ആണ് ഇദ്ദേഹത്തിന്റെ അവസ്ഥക്ക് കാരണം.ലിസി വലെസ്കസ് എന്ന് പേരുള്ള സ്ത്രീയെ പറ്റി ഒരുപാട് പേര് കേട്ടിട്ടുണ്ടാകും,ഏറ്റവും വിരൂപയായ സ്ത്രീ എന്ന് ലോകം വിശേഷിപ്പിച്ച സ്ത്രീ.(ലേഖകന് അത്തരം ഒരു അഭിപ്രായം ഇല്ല) അവർക്കും ഇതേ അസുഖം തന്നെ ആയിരുന്നു നേരിടേണ്ടി വന്നത്.ടോം സനിഫോർഡ് 2011 ലെ പാരാസൈക്ലിസ്റ് ചാമ്പിയൻ ആണ്.അദ്ദേഹത്തിന്റെ ചിത്രം താഴെ നല്കിയിരിക്കുനന് വീഡിയോയിൽ കാണാം.

എന്ത് കിട്ടിയാലും കഴിക്കുന്ന മൈക്കിൾ ലോലിറ്റോ ആണ് അടുത്ത വിചിത്രനായ മനുഷ്യൻ.ദഹിക്കുന്നതും ദഹിക്കാത്തതുമായ എന്ത് ഭക്ഷണവും ഇദ്ദേഹം കഴിക്കും.റബ്ബർ,കല്ല്,ഇരുമ്പ് തുടങ്ങി എന്തും കഴിക്കുന്ന ആൾ ആണ് മൈക്കൾ ലോലിറ്റോ.മൈക്കിൾ ലോലിറ്റോയുടെയും അത് പോലെ വിചിത്രമായ മനുഷ്യർ ഇനിയും താഴെ വീഡിയോയിൽ ലഭ്യമാണ്,വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply