പച്ചകുതിര വീട്ടിൽ വന്നാൽ ഐശ്വര്യമോ?പഴമക്കാർ പറയുന്നതിലെ വാസ്തവം ഇതാണ്

പച്ചക്കുതിര,പച്ച വെട്ടിൽ,പച്ച കണിയാൻ തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന ജീവി എല്ലാവര്ക്കും സുപരിചിതമാണ്.വീട്ടിൽ ഇത് വന്നാൽ ധനവും ഐശ്വര്യവും വരുമെന്ന് കാലാകാലങ്ങളായി ചിലരെങ്കിലും വിശ്വസിച്ചു പോരുന്നുണ്ട്.ഇത് വീട്ടിൽ വന്നാൽ നല്ലതോ ചീത്തയോ എന്നും സംശയം ഉള്ളവരും ഉണ്ട്.ഇതിൽ വിശ്വസിക്കുന്നവർ മാത്രം വായിച്ചറിയാൻ ആണ് ഈ കുറിപ്പ്.പഴമക്കാർ പറയുന്നതിലും കാരണമുണ്ട്.ഇത് വീട്ടിൽ വന്നാൽ ഓടിച്ചു കളയുന്നതും ഉപദ്രവിക്കുന്നതും ശെരിയായ രീതിയല്ല.അതിന്റെ തിക്ത ഫലങ്ങൾ ഒരു പക്ഷെ അനുഭവിക്കേണ്ടി വന്നേക്കാം.

പച്ച വെട്ടിൽ അഥവാ പച്ച കുതിര വീട്ടിൽ വന്നാൽ ഒരു കാരണ വശാലും അതിനെ ഉപദ്രവിക്കാനോ ,എടുത്തു കളയാനോ പാടുള്ളതല്ല.അങ്ങനെ ചെയ്യുന്നത് മഹാലക്ഷ്മിയെ കളയുന്നതിനു തുല്യമാണ്.വീട്ടിൽ ഐശ്വര്യം കൊണ്ട് വരാൻ സാധിക്കുന്ന ഒരു ജീവി ആണ് പച്ച കണിയാൻ.വളരെ കുറവ് ആയുസുള്ള ഈ ജീവിയെ സംരക്ഷിക്കുന്നത് സാമ്പത്തിക അടിത്തറ ഭദ്രമാക്കാൻ വളരെ സഹായകം ആണ്.ഇങ്ങനെ ചെയ്യുന്നത് ആരോഗ്യവും,ഐശ്വര്യവും സമ്പത്തും അഭിവൃത്തിയും ജീവിതത്തിൽ ഉണ്ടാകാൻ സഹായിക്കുന്നതാണ്.

അറിഞ്ഞോ അറിയാതെയോ പച്ച കണിയാനെ ഉപദ്രവിക്കുന്നത് സാമ്പത്തിക പ്രശ്നം ഉണ്ടാക്കും എന്നാണ് പഴമക്കാർ പറയുന്നത്.മുൻപ് എപ്പോഴെങ്കിലും ഈ ജീവിയെ എടുത്തു കളഞ്ഞ സാഹചര്യം ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ആ ദിവസത്തെ പറ്റിയും അന്നത്തെ നഷ്ടത്തെ പറ്റിയും ഓർത്തു നോക്കിയാൽ തന്നെ ഇത് കൂടുതൽ വ്യക്തമാകും.കൂടുതൽ മനസിലാക്കാനായി ചുവടെ നല്കിക്കിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply