സംസ്ഥാന സർക്കാർ കോവിഡ് ധനസഹായം

കോവിഡ് മഹാമാരിയുടെ പശചാതലത്തിൽ നിരവധി സഹായങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാരുകളിൽ നിന്നുള്ളവ സാധാരണ ജനങ്ങൾക്ക് ലഭിക്കുകയുണ്ടായി.ഇതുപോലെ സാധാരണക്കാർക്ക് വളരെ ഉപകാരപ്രദം ആകുന്ന ഒരു സഹായം സംസ്ഥാന സർക്കാർ ഇപ്പോൾ വിതരണം ചെയ്യുന്നുണ്ട്.1000 രൂപ വീതം വിവിധ ക്ഷേമനിധി ബോർഡുകൾ മുഖേന ആണ് സാധാരണക്കാർക്ക് ലഭിക്കുന്നത്.മറ്റെന്തെങ്കിലും കാരണത്താൽ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവർക്കും,അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും ഇപ്പൊ അപേക്ഷിക്കാൻ സാധിക്കുന്നതാണ്.വിവിധ ക്ഷേമനിധികളിലേക്ക് ഉള്ള അപേക്ഷ ജൂലൈ 31 വരെ സ്വീകരിക്കുന്നതാണ്.

എന്നാൽ മോട്ടോ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഗസ്റ്റ് 30 വരെ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി ഉള്ള 1000 രൂപ വിതരണം ഇത് വരെ ലഭിച്ചിട്ടില്ലാത്തവർ. അതാത് ജില്ലാ ഓഫീസുകളിൽ ബന്ധപ്പെടേണ്ടതാണ്.ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവർ അംഗത്വം തെളിയിക്കുന്ന പാസ് ബുക്ക് പേജിന്റെ പകർപ്പ്,അവസാന അംശാദായം അടച്ച പേജിന്റ പകർപ്പ്,ബാങ്ക് അക്കൗണ്ട്,ഐ എഫ് സി കോഡ് എന്നിവ മനസിലാകുന്ന പാസ് ബുക്കിന്റെ പേജ് പകർപ്പ് അധാർകാർഡിന്റെ പകർപ്പ് എന്നിവ അപ്ക്ഷക്കൊപ്പം അപ്ലോഡ് ചെയ്യേണ്ടതുണ്ട്.

ജില്ലാ ഓഫിസുകയുമായി ബന്ധപ്പെട്ടു അപേക്ഷിക്കുകയോ ഓൺലൈൻ അപേക്ഷ നൽകുകയോ ചെയ്യാവുന്നതാണ്.ഓൺലൈൻ അപേക്ഷ നൽകാനായി ഈ വെബ്‌സൈറ്റ് സന്ദർശിക്കാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സഹായവും നിലവിൽ ലഭ്യമാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാൻ ശ്രദ്ധിക്കുക.വളരെ ഉപകാരപ്രമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും ഷെയർ ചെയ്യുക.

Leave a Reply