എൽ ഐ സി വഴി ഹോം ലോൺ

കൂടുതൽ ആളുകളൂം വീടെന്ന സ്വപ്നം യാഥാർഥ്യം ആക്കുന്നത് ഹോം ലോണുകളുടെ സഹായത്തോടെ ആകും.എന്നാൽ ലോണുകൾ എടുക്കുമ്പോൾ ചില കാര്യങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ടതുണ്ട്.കുറഞ്ഞ പലിശ,അടക്കാൻ കഴിയുന്ന മാസതവണകൾ ഒക്കെ അവയിൽ ചിലതാണ്.അത്തരത്തിൽ ഓരോരുത്തരും മനസിലാക്കിയിരിക്കേണ്ട ചില വസ്‌തുതകൾ ആണ് ഇവിടെ പറയുന്നത്.സ്വന്തമായി വീടും സ്ഥലവും വാങ്ങാൻ,നിലവിലെ സ്ഥലത്ത് വീട് വെക്കാൻ,ഫ്‌ളാറ്റുകൾ വാങ്ങാൻ,വീടുകൾ പുനർനിർമിക്കാൻ ഒക്കെ ഹോം ലോണുകൾ ലഭിക്കുന്നതാണ്.എന്നാൽ എല്ലാവർക്കും ഹോം ലോണുകൾ ലഭിക്കുകയും ഇല്ല.

ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ച് സ്ഥിര വരുമാനം ഉള്ള ആളുകൾ അല്ലെങ്കിൽ ഇൻകം ടാക്സ് അടക്കുന്ന ആളുകൾക്ക് ആണ് കൂടുതൽ ബാങ്കുകളും ഹോം ലോണുകൾ നൽകുന്നത്.കൂടാതെ ഈഡായി നൽകുന്ന വസ്തു,മറ്റു ലോണുകൾ എന്നിവയും ബാങ്ക് അന്വേഷിച്ച ശേഷം ഈഡ് നൽകുന്ന വസ്തുവകയുടെ 70 മുതൽ 90 ശതമാനം തുകയാകും അനുവധിക്കുക.വിവിധ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിൽ വെവ്വേറെ പലിശ നിരക്കാകും അനുവദിക്കുന്ന ലോണുകളിൽ ലഭിക്കുക.ഇത്തരത്തിൽ വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ പലിശ നിരക്ക് എങ്ങനെ ആണ് എന്ന് മനസിലാക്കാം.

എൽ ഐ സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ഭാവനവായ്പ്പയുടെ പലിശ നിരക്ക് 6.90 ശതമാനം ആയി കുറച്ചിരുന്നു.ഇത് പ്രകാരം 50 ലക്ഷം രൂപ വരെ ഈ പലിശ നിരക്കിൽ ലഭിക്കുന്നതാണ്.50 ലക്ഷം മുതൽ 1 കോടി വരെ 7 ശതമാനം പലിശ നിരക്കിലും,ഒന്ന് മുതൽ മൂന്ന് കോടി രൂപ വരെ ഉള്ള തുകക്ക് 7.1 ശതമാനം,മൂന്നു മുതൽ 15 കോടി വരെ ഉള്ള ലോണുകൾക്ക് 7.2 ശതമാനവും ആയിരിക്കും.30 ലക്ഷം രൂപ വരെ മൂല്യം ഉള്ള ഈഡിന് 90 ശതമാനം തുക ലോൺ ലഭിക്കുന്നതാണ്.30 ലക്ഷം രൂപ മുതൽ 75 ലക്ഷം രൂപ വരെ ഉള്ള ഈടിനു 80 ശതമാനം തുക ലഭിക്കുന്നതാണ്.75 ലക്ഷം രൂപക്ക് മുകളിൽ ഉള്ള ഈടിന് 75 ശതമാനം തുക മാത്രമാണ് ലോൺ ആയി ലഭിക്കുക.ലോൺ കാലാവധി,ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിവ മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക

Leave a Reply