ചൈനീസ് ആപ്പുകൾക്കൊപ്പം പബ്‌ജിക്കും നിരോധനം വരുമോ?

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ആയാലും മറ്റുള്ള വാർത്തകളിൽ ആയാലും നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിക്കുന്നു അല്ലെങ്കിൽ നിരോധിച്ചു എന്നുള്ളത്. ഇന്ത്യയിൽ വളരെ പോപ്പുലർ ആയിരുന്ന, മൊബൈൽ ഉപയോഗിക്കുന്നവർ കൂടുതലായും ഉപയോഗിച്ചിരുന്ന ടിക്ടോക് പോലുള്ള പല ആപ്ലിക്കേഷനുകളും ഇതിനോടകം നിരോധിച്ച വാർത്തകളും നമ്മൾ കണ്ടതാണ്. 59 ചൈനീസ് ആപ്പുകൾ ആണ് ഇതിനോടകം ഇന്ത്യ നിരോധിച്ചത്. ഇനി അങ്ങോട്ടുള്ള ഓരോ ദിവസങ്ങളിലും ഇതുപോലെ ഇനിയും നിരവധി ചൈനീസ് നിർമ്മിത വസ്തുക്കളും ആപ്ലിക്കേഷനുകളും നിരോധിച്ചേക്കും.

എന്നാൽ ചൈനയുമായി അടുത്ത ബന്ധമുള്ള, ഇന്ത്യയിൽ നിരവധി ഉപഭോക്താക്കളുള്ള PUBGയും ഇതുപോലെ നിരോധിക്കാൻ സാധ്യത ഉണ്ടോ എന്നുള്ള ചോദ്യവും സോഷ്യൽ മീഡിയകളിൽ സജീവമാണ്. ശരിക്കും പബ്ജി നിരോധിക്കുമോ? ഇതൊരു ചൈനീസ് കമ്പനി നിർമ്മിച്ചതാണ്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും അതിന്റെ സത്യാവസ്ഥയും പരിശോധിക്കാം.ജപ്പാനിൽ 2000 പുറത്തിറങ്ങിയ Battle Royale എന്ന സിനിമയെ ആസ്പദമാക്കിയാണ് പബ്ജി ഗെയിം നിർമ്മിച്ചിരിക്കുന്നത്. 2017ലാണ് ഇതിന്റെ പൂർണ്ണരൂപം പുറത്തിറങ്ങുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ നാളുകൾ കൊണ്ട് തന്നെ ലോക ശ്രദ്ധ നേടാനും കഴിഞ്ഞു. എന്നാൽ പെട്ടെന്നാണ് ചൈന ഈയൊരു ഗെയിമിനെ തങ്ങളുടെ നാട്ടിൽ BAN ചെയ്യുന്നത്. ഈ പ്രതിസന്ധിയെ മറികടക്കാൻ ചൈനയിലെ തന്നെ വമ്പൻ ഗെയിമിംഗ് കമ്പനിയായ Tencent പബ്ജി കോർപ്പറേഷനുമായി ചേർന്നുകൊണ്ട് 2018 മാർച്ചിൽ പബ്ജി മൊബൈൽ പുറത്തിറക്കി. അങ്ങനെ PC version വിന്ഡോസിയും മൊബൈൽ വേർഷൻ Tencentഉം വേൾഡ് വൈഡ് പബ്ലിഷ് ചെയ്യാനുള്ള അവകാശം നേടി.

2020വരെ ആണ് Tencentഉമയുള്ള പബ്ജി കോർപ്പറേഷൻ കരാർ. നിലവിൽ പബ്ജി കോര്പ്പറേഷന് 20% ഷെയറും Tencent കമ്പനിക്ക് 10% ഷെയറും ആണുള്ളത്. ബാക്കി 70 ശതമാനം ഷെയറുകളും സൗത്ത് കൊറിയയിലെ തന്നെ വിവിധ കമ്പനികൾക്ക് ആണുള്ളത്. നമുക്കറിയാം ഇന്ത്യ ഇപ്പോൾ ബാൻ ചെയ്തിരിക്കുന്ന 59 ആപ്ലിക്കേഷനുകളും പൂർണമായും ചൈനീസ് നിർമ്മിതമാണ്. ഇങ്ങനെ നോക്കുമ്പോൾ പബ്ജിയുടെ പകുതിയിൽ കൂടുതൽ ഷെയറുകളും സൗത്ത് കൊറിയയിൽ ആണ്. ഇതൊക്കെ കൊണ്ട് തന്നെ പബ്ജിയെ ഇന്ത്യ ബാൻ ചെയ്യാനുള്ള സാധ്യതകളും കുറവാണ്. ഇന്ത്യയിൽ നിലവിൽ ഒരു സംസ്ഥാനം പബ്ജി യുടെ മൊബൈൽ വേർഷൻ ബാൻ ചെയ്തിരിക്കുകയാണ്.കൂടുതൽ വിവരങ്ങൾ ഇതിനെ കുറിച്ച് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.