പഞ്ചസാരയുടെ ഈ ഉപയോഗങ്ങൾ നിങ്ങളെ ഞെട്ടിക്കും

പഞ്ചസാര ആരോഗ്യത്തിനു അത്ര നല്ലതല്ല എങ്കിൽ കൂടിയും മധുരം ഉപേക്ഷിക്കുക എന്നത് കൂടുതൽ ആളുകളെയും സംബന്ധിച്ചു അൽപ്പം ബുദ്ധിമുട്ട് ഉള്ള കാര്യം ആണ്.എന്നാൽ മധുരം പകരുക എന്നതിനപ്പുറം പഞ്ചസാര കൊണ്ടുള്ള ഈ ഉപയോഗങ്ങൾ നിങ്ങളെ തീർച്ചയായും ഞെട്ടിക്കും.പഞ്ചസാരയുടെ ചില വ്യത്യസ്ത ഉപയോഗങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ദോശമാവ് ആട്ടി വെച്ചിട്ടും ദോശക്കുള്ള രീതിയിൽ പരുവപ്പെട്ടു വരുന്നില്ല എന്ന പരാതി ഉള്ളവർക്ക് അൽപ്പം പഞ്ചസാര കൂടി അരി ആട്ടുന്നതിനു മുൻപ് മിക്സിയിൽ അരിക്കൊപ്പം ഇട്ടു ആട്ടിയാൽ വളരെ വേഗം തന്നെ ദോശ ചുടാൻ പാകത്തിൽ മാവ് പൊങ്ങി വരുന്നതാണ്.

പാറ്റ ശല്യത്തെ ഇല്ലാതാക്കാനും പഞ്ചസാര ഉപകാരപ്രദം ആണ്.പഞ്ചസാരയും അപ്പക്കാരവും തുല്യ അളവിൽ എടുത്ത് പാറ്റ വരാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ വിതറി കൊടുത്താൽ പാറ്റ ശല്യം ഒഴിവാക്കാൻ സാധിക്കുന്നതാണ്.ബിസ്കറ്റുകൾ തണുത്ത് അതിന്റെ കട്ടിയുള്ള മൊരിഞ്ഞ അവസ്ഥ നഷ്ടപ്പെട്ടു കഴിഞ്ഞാൽ കഴിക്കാൻ രുചി ഇല്ലാത്ത സാഹചര്യം ഉണ്ടാകാറുണ്ട്.ഇത് ഒഴിവാക്കാനായി വായു സഞ്ചാരം ഇല്ലാത്ത ഒരു പാത്രത്തിൽ ബിസ്കറ്റ് വെച്ച ശേഷം അലപം പഞ്ചസാര അതിനുള്ളിലേക്ക് ഇട്ടു കൊടുത്താൽ കാലങ്ങളോളം ബിസ്കറ്റ് അതിന്റ യഥാർത്ഥ സ്വാഭാവികതയിൽ ലഭിക്കുന്നതാണ്.

ചൂട് നിലനിർത്താൻ സഹായിക്കുന്ന തെർമൽ ഫ്‌ളാസ്‌ക്കുകൾ വൃത്തിയാക്കാൻ പഞ്ചസാര സഹയകം ആണ്.പഞ്ചസാരയും വെള്ളവും ഫ്ലാസ്കിന് ഉള്ളിലേക്ക് ഇട്ടു കൊടുത്ത ശേഷം നന്നായി കുലുക്കി എടുത്താൽ തന്നെ ഫ്‌ളാസ്‌ക് വളരെ വൃത്തിയാകുന്നതാണ്.കൂടാതെ പഞ്ചസാര കൊണ്ടുള്ള മറ്റനേകം ഉപയോഗങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.വളരെ രസകരവും വിജ്ഞാനപ്രദവും ആയ ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാം.

Leave a Reply