മുട്ടത്തോട് കൊണ്ട് മിക്സിയുടെ ബ്ലെയ്ഡ് മൂർച്ച കൂട്ടാം

സാധാരണരീതിയിൽ മുട്ട നിരവധി വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് എങ്കിലും മുട്ട തോട് കളയാറാണ് പതിവ്.എന്നാൽ മുട്ടത്തോടിന്റെ ഉപയോഗങ്ങൾ പലതും നമ്മളെ അമ്പരപ്പിക്കുന്നവയാണ്.അത്തരത്തിൽ ഉള്ള മുട്ടതോടിന്റെ ചില ഉപയോഗങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം.മിക്സിയുടെ ബ്ലെയ്ഡുകൾക്ക് മൂർച്ച കൂട്ടാൻ മുട്ടത്തോട് കൊണ്ട് സാധിക്കുന്നതാണ്.മൂർച്ച കൂട്ടാനായി മുട്ടത്തോട് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് അടിക്കുക.കുറച്ചധികം സമയം പൊടിഞ്ഞു വരാൻ എടുക്കും എങ്കിലും ഇത്തരത്തിൽ ചെയ്യുന്നത് ബ്ലെയ്ഡിന്റെ മൂർച്ച കൂട്ടാൻ വളരെ സഹായകം ആണ്.

അത് പോലെ തന്നെ വീട്ടമ്മമാർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്ന് മിക്സിയുടെ ബ്ലെയ്ഡിലും മറ്റും അടങ്ങിയിരിക്കുന്ന അഴുക്കുകൾ ഇളക്കി കളയാൻ സാധിക്കുന്നില്ല എന്നതാണ്.ഈ സാഹചര്യത്തിൽ നേരത്തെ മുട്ടത്തോട് പൊടിച്ചു മിക്സിയുടെ ജാറിൽ അൽപ്പം വെള്ളം ഒഴിച്ച് അടിച്ചാൽ മിക്സിയുടെ ജാറിന് ഉള്ളിലെ ബ്ലെയ്ഡിലും മറ്റും അടങ്ങിയിരിക്കുന്ന അഴുക്കുകൾ പൂർണമായും ഇളകി പോകുന്നതാണ്.പല്ലിലെ മഞ്ഞ നിറം നിരവധി പേർ നേരിടുന്ന പ്രശ്നമാണ്.ഈ പ്രശ്നത്തെയും മുട്ടത്തോട് കൊണ്ട് നേരിടാൻ സാധിക്കുന്നതാണ്.

അതിനായി മുട്ടത്തോട് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച ശേഷം തോട് ഉണക്കി നന്നായി പൊടിച്ചെടുക്കുക.ശേഷം ആ പൊടി പല്ലു വൃത്തിയാക്കാൻ ഉപയോഗിച്ചാൽ പല്ലിലെ മഞ്ഞ നിറവും കറകളും ഒക്കെ മാറിക്കിട്ടാൻ വളരെ അധികം സഹായകം ആണ്.ഇത്തരത്തിൽ മുട്ടത്തോട് കൊണ്ട് ഇനിയും നിരവധി ഗുണങ്ങൾ ഉണ്ട് അവ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റ് ആയി അറിയിക്കുക.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ ഉപകാരപ്രദമായ വിവരം എത്താനായി ഷെയർ ചെയ്യാം.