കേരള ലൈഫ് മിഷൻ

ഭവനരഹിതർ ആയിട്ടുള്ളവർക്ക് താമസിക്കാൻ യോഗ്യമായ ഭവനം നൽകുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതി ആണ് ലൈഫ് മിഷൻ.ലൈഫ് മിഷന്റെ മൂന്ന് ഘട്ടങ്ങൾ ഇതിനോടകം തന്നെ നടപ്പായി കഴിഞ്ഞിരിക്കുയാണ്.പദ്ധതി വഴി ഭവനരഹിതർ ആയിട്ടുള്ള സാധാരണക്കാർക്ക് ആഗസ്റ്റ് മുതൽ ഒന്ന് മുതൽ 14 വരെ ഉള്ള തീയതികളിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.ഓൺലൈൻ അപേക്ഷ ആണ് ഇതിനായി സമർപ്പിക്കേണ്ടത്.മുൻ ഘട്ടങ്ങളിലെ പോലെ ആളുകളെ കണ്ടു വിലയിരുത്തുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി അപേക്ഷകൻ സമർപ്പിക്കുന്ന റിപ്പോർട്ടിന് അനുസരിച്ചുള്ള മാർക്കിനനുസരിച്ചാകും അപേക്ഷകൾ പരിഗണിക്കുക.

ഒമ്പതോളം മാനദണ്ഡങ്ങൾ അടിസ്ഥാമാക്കി ആകും അപേക്ഷ പ്രകാരം ഭവനം നൽകേണ്ട പട്ടിക തയാറാക്കപ്പെടുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഉണ്ടാകുന്ന പരാതികൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അല്ലെങ്കിൽ മുൻസിപ്പൽ സെക്രട്ടറിമാർക്ക് മുന്നിൽ അപ്പീൽ നല്കാൻ സാധിക്കുന്നതും അവിടെയും പരിഹരിക്കപ്പെടാത്ത ഘട്ടത്തിൽ ജില്ലാ കളക്റ്റർക്ക് അപ്പീൽ നല്കാൻ സാധിക്കുന്നതാണ്.തദ്ദേശ സ്ഥാപങ്ങളിൽ രൂപീകരിക്കപ്പെടുന്ന ഹെല്പ്ഡെസ്‌ക്കുകൾ കൂടാതെ അക്ഷയ ജനസേവന കേന്ദ്രങ്ങൾ മുഖേനയും ആഗസ്ത് ഒന്ന് മുതൽ പതിനാല് വരെ അപേക്ഷിക്കാം.

ഭൂരഹിതരായ ഭവന രഹിതർ,ഭൂമി ഉള്ള ഭവന രഹിതർ, ജീര്ണാവസ്ഥയിലെ ഭാവനങ്ങൾ ഉള്ളവർ ആയിട്ടുള്ള മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ള,റേഷൻ കാർഡിലെ ഒരംഗത്തിന് പോലും സ്വന്തമായി വീടില്ലാത്ത ഭൂരഹിതർക്ക് അപേക്ഷിക്കാം.സെപ്റ്റർബർ ഇരുപത്തിയാറോടെ കരട് പട്ടിക പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം

Leave a Reply