ഇവക്കു മുകളിലൂടെ വിമാനം പറത്തില്ല

വേലി കെട്ടി തിരിക്കാൻ സാധിക്കുന്ന ഒന്നാണോ ആകാശം?അല്ല എന്നാകും എല്ലാവരും ഉത്തരം പറയുക.എന്നാൽ ഭൂമിയിൽ ആയാൽ തന്നെ വേലി കെട്ടുകയോ മതിൽ കെട്ടുകയോ ചെയ്യുന്നത് ഒറ്റ ഉദ്ദേശത്തോടെ ആണ്.മറ്റൊരാൾ നമ്മുടെ വേലിക്ക്,അല്ലെങ്കിൽ മതിലിനു ഉള്ളിൽ അനാവശ്യമായി കയറരുത് ,അവരെ നിയന്ത്രിക്കണം എന്ന ഉദ്ദേശം തന്നെ ആണ് അതിനുള്ളത്.അത്തരത്തിൽ വേലി കെട്ടിയില്ല എന്നെ ഉള്ളു വേലികളെകാൾ ശക്തമായ നിരോധനം ഉള്ള ചില ആകാശങ്ങൾ നമ്മുടെ ഈ ഭൂമിക്ക് മുകളിൽ ഉണ്ട്.മനുഷ്യ നന്മയെ കരുതി തന്നെ ഇത്തരത്തിൽ നിയന്ത്രണം നിലവിൽ ഉള്ള ചില സ്ഥലങ്ങൾ ഏതൊക്കെ ആണ് എന്ന് നോക്കാം.

ലിസ്റ്റിൽ ആദ്യത്തെ സ്ഥലം ചിത്രത്തിൽ കണ്ടത് പോലെ സൗദി അറേബ്യാ എന്ന രാജ്യത്തെ മക്ക എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കഅബ ആണ്.കഅബയുടെ മുകളിലൂടെ വിമാനങ്ങൾ അല്ലെങ്കിൽ എയർ ക്രാഫ്റ്റുകൾ പറത്താൻ അനുവദിക്കാത്തതിന്റെ കാരണം ആയി പറയപ്പെടുന്നത് രണ്ടു വിശ്വാസങ്ങൾ ഉണ്ട്.അതിൽ ആദ്യത്തെ കാര്യം അതി ഭയങ്കരമായ ഗുരുത്വാകർഷണം നിലനിൽക്കുന്ന സ്ഥലം ആണ് എന്നതാണ്.അതിനാൽ വിമാനങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി ആണ് ഇത് വഴി വിമാനം പറത്താൻ അനുവദിക്കാത്തത് എന്നാണ് ഒരു വാദം.

മറ്റൊരു വിഭാഗം പറയുന്നത് ശക്തമായ കാന്തിക ആകർഷണം ഈ പ്രദേശത്ത് നിലനിൽക്കുന്നുണ്ട് അതിനാൽ വിമാനത്തിന്റെ നാവിഗേഷൻ ദുർഘടം ആക്കാൻ ഈ കാന്തിക ശക്തിക്ക് കഴിയുന്നു.ഇതിനാൽ വിമാനം ഈ സ്ഥലത്തിന് മുകളിലൂടെ പറത്തുന്നില്ല എന്നതാണ് മറ്റൊരു വിഭാഗം കാരണം ആയി പറയുന്നത്.എന്നാൽ മേൽപ്പറഞ്ഞ രണ്ടു കാരണങ്ങളും അല്ല വിമാനങ്ങൾ പറക്കാതിരിക്കുന്നതിന്റെ കാരണം മറിച്ച് ഇസ്ലാം മത വിശ്വാസികളുടെ ഭൂമിയിലെ ഏറ്റവും വലിയ പുണ്യ സ്ഥലങ്ങളിൽ ഒന്നായ കഅബ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലം കൂടി ആയതിനാൽ വളരെ പവിത്രമായും സുരക്ഷിതമായും ആണ് ഈ സ്ഥലം സൗദി ഗവൺമെന്റ് ഇവിടം പരിപാലിച്ച് പോകുന്നത്.അതിനാൽ ആളുകളുടെയും കഅബയുടെയും സുരക്ഷയെ മാനിച്ച് ആണ് ഈ നിയന്ത്രണം നിലവിലുള്ളത്.

എന്നാൽ കഅബയുടെ പരിസരങ്ങളിൽ ചില ഹെലികോപ്പ്റ്ററുകൾ പറക്കാറുണ്ട്,ഇതിന്റെ കാരണം എന്താണ് എന്നും,ഇത്തരത്തിൽ പറക്കാൻ അനുവദിക്കാത്ത ആകാശം ഉള്ള ഭൂമിയിലെ മാറ്റ് സ്ഥലങ്ങൾ ഏതൊക്കെ ആണ് എന്നും മനസിലാക്കാനായോ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply