പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വീണ്ടും രണ്ടായിരം

സാധാരണക്കാരായ കർഷകർക്ക് സഹയാധനം ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വീണ്ടും രണ്ടായിരം രൂപ നൽകാൻ ഉള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.കിസാൻ സമ്മാൻ നിധി വഴി വര്ഷം 6000 രൂപയാണ് കഷകർക്ക് നല്കിയിരുന്നത്.ഈ പദ്ധതിയുടെ ആദ്യ ഗഡുക്കൾ ഇതിനോടകം തന്നെ കർഷകർക്ക് ലഭിച്ചിരുന്നു.കിസാൻ സമ്മാൻ നിധിയുടെ അവസാന ഗഡു ആയ 2000 രൂപയാണ് ഇതിലൂടെ ലഭിക്കുക.ആദ്യ ഗഡു ഡിസംബർ മുതൽ ഫെബ്രുവരി ഉള്ള മാസങ്ങളിലും,രണ്ടാം ഗഡു ലോക്ക്ഡൗൺ സമയം ആയിരുന്ന മാർച്ച് ഏപ്രിൽ മാസങ്ങളിലും ലഭ്യമായിരുന്നു.

കിസാൻ സമ്മാൻ നിധിയുടെ അവസാന ഗഡു ആയ 2000 രൂപയാണ് ഇപ്പോൾ ലഭിച്ചു തുടങ്ങുക.രണ്ടര ഹെക്ടറിൽ താഴെ കൃഷി ഭൂമി ഉള്ള കർഷകർക്ക് ആണ് പ്രധനമന്ത്രി കിസാൻ സമ്മാൻ നിധി വഴി ഉള്ള സഹായം ലഭിക്കുക.കൃഷി സ്ഥലത്തിന് കുറഞ്ഞ സ്ഥലപരിമിധി എന്ന ഘടകം പരിഗണിക്കാതെ ആണ് നിലവിൽ കർഷകർക്ക് തുക ലഭിക്കുന്നത്.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പ്രകാരം കർഷകന്റെ ബാങ്ക് അക്കൗണ്ടിൽ തുക ലഭ്യമാക്കുന്ന രീതി ആണ് തുടർന്ന് വരുന്നത്.ഈ രണ്ടായിരം രൂപ കൂടി കർഷകർക്ക് ലഭിക്കുന്നതോട് കൂടി 2020 വർഷത്തെ അവസാന ഗഡുവും കർഷകനു ലഭിക്കുന്നതാണ്.

നാല് മാസത്തിൽ എന്ന ഒരു ടെർമിന്റെ ആദ്യ മാസങ്ങളിൽ തന്നെ തുക ലഭ്യമാക്കുന്ന രീതി ആകും അവസാന ഗഡുവിന്റെ കാര്യതിലും തുടരുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അങ്ങനെയാണ് എങ്കിൽ അവസാന ടെർമിന്റെ ആദ്യ മാസം ആയ ആഗസ്റ്റിൽ തന്നെ തുക ലഭ്യമാകും എന്ന് തന്നെ ആണ് പ്രതീക്ഷിക്കപ്പെടുന്നത്.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയെ കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.

Leave a Reply