ഒരു രൂപക്ക് മൊബൈൽ ഫോൺ

ഇന്നത്തെ കാലത്ത് നമ്മൾ സുഹൃത്തുക്കളോട് പോലും പറയാത്ത കാര്യങ്ങൾ നമ്മുടെ മൊബൈൽ ഫോണിനുളിൽ സൂക്ഷിക്കാറുണ്ട്. ഇതൊക്കെത്തന്നെ പലതരത്തിലുള്ള ലോക്കുകൾ ഉപയോഗിച്ച് നമ്മൾ സൂക്ഷിക്കാനും മറക്കില്ല. ഇങ്ങനെയൊക്കെയാണ് കാര്യമെങ്കിലും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചിലതുണ്ട്. തീര്ച്ചയായും ഓരോ ഫോൺ ഉപഭോക്താവും മനസിലാക്കിയിരിക്കേണ്ട സത്യങ്ങൾ.അത്തരത്തിൽ ചിലത് ആണ് ഇവിടെ പറയുന്നത് .

അതിലൊന്നാണ് സോഷ്യൽ മീഡിയകളിലെ പരസ്യങ്ങൾ. നമ്മുടെ ആഗ്രഹത്തിന് ഒത്തുള്ള അല്ലെങ്കിൽ നമ്മൾ മനസ്സിൽ കരുതുന്ന വസ്തുക്കളുടെ പരസ്യം ആയിരിക്കും എപ്പോഴും നമ്മൾ കാണുന്നത്. നമ്മൾ വാങ്ങാൻ ആഗ്രഹിക്കുന്ന പ്രോഡക്റ്റുകൾ ഇവർ എങ്ങനെ മനസ്സിലാക്കുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. അതുപോലെതന്നെ നമ്മുടെ മൊബൈലിൽ നിരവധി ഫെയ്ക്ക് മെസ്സേജുകൾ വരാറുണ്ട്. ഇവർക്കൊക്കെ എങ്ങനെ നമ്മുടെ മൊബൈൽ നമ്പർ കിട്ടുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.

ഇതൊന്നും കൂടാതെ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ വമ്പൻ കമ്പനികളുടെ മെസ്സേജും നമ്മുടെ ഫോണിൽ വരാറുണ്ട്. ഒറ്റനോട്ടത്തിൽ സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് ഈ മെസ്സേജുകൾ എല്ലാം. ഇതിനൊക്കെ പുറകിൽ ഒളിഞ്ഞിരിക്കുന്ന കെണികൾ പലപ്പോഴും നമ്മൾ അറിയാതെ പോകുന്നു. ചൈന പോലുള്ള വമ്പൻ രാജ്യങ്ങൾ വർഷങ്ങൾക്കു മുൻപ് തന്നെ ഇന്ത്യയിൽ സൈബർ വാർ തുടങ്ങിയിട്ടുണ്ടായിരുന്നു. അറിഞ്ഞോ അറിയാതെയോ ഇതുപോലുള്ള മെസ്സേജുകൾ ഓപ്പൺ ആക്കുന്നത് വഴിയും മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നത് വഴി ഹാക്കർമാരുടെ ജോലി എളുപ്പമാക്കി കൊടുക്കുകയാണ് നമ്മളും ചെയ്തുകൊണ്ടിരുന്നത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Leave a Reply