ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത മാന്ദ്യവും ബുദ്ധിമുട്ടുമാണ് വർത്തമാനകാലത്ത് നാമോരോരുത്തരും സാക്ഷ്യംവഹിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ തന്നെ നല്ലൊരു ശതമാനം ആളുകളും നിത്യവൃത്തിക്ക് വേണ്ടി എന്ന് എന്ത് ജോലിയും ചെയ്യാൻ തയ്യാറൂമാണ് താനും. ഇത്തരത്തിൽ മാന്യമായ ഒരു സംരംഭകനാകാനും മികച്ച വരുമാനവും സ്വന്തമാക്കാനുള്ള ഒരു പദ്ധതിയാണ് സംസ്ഥാന സർക്കാരിൻറെ ഗോൾഡ് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതി.സംസ്ഥാന സർക്കാരിൻറെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ഗോട്ട് സാറ്റലൈറ്റ് പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനായി തുടർന്നു വായിക്കുക.
സാധാരണ ഗതിയിൽ മുൻവർഷങ്ങളിലെ പോലെ ജൂൺ ജൂലൈ മാസത്തിൽ ആയിരിക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. പദ്ധതിപ്രകാരം 25000 രൂപയാണ് ആടുവളർത്തലിനായി ലഭിക്കുക. ഈ പദ്ധതിയുടെ പ്രധാന ആകർഷണീയ ആകർഷണീയത ലഭിക്കുന്ന 25000 രൂപ തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ്.നാലു മുതൽ ആറു മാസം വരെ പ്രായമുള്ള മലബാർ ഇനത്തിലുള്ള അഞ്ചു പെണ്ണ് ആടുകളും ഒരു മുട്ടനാടിനെയും വാങ്ങാൻ വേണ്ടിയാണ് 25000 രൂപ പദ്ധതിപ്രകാരം ഉപഭോക്താവിന് ലഭിക്കുന്നത്. നിലവിൽ ആട് വളർത്തുന്ന വർക്കും പുതുതായി ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കും പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.
60 ശതമാനം ജനറൽ വിഭാഗത്തിനും 30 ശതമാനം സ്ത്രീകൾക്കും 10% പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും ആയിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. എന്നാൽ ആട്ടിൻ കൂടിന്റെ മുഴുവൻ ചിലവും ഉപഭോക്താവ് തന്നെ വഹിക്കണമെന്ന നിബന്ധനയും പദ്ധതിയിലുണ്ട്.100 സ്ക്വയർ ഫീറ്റിൽ കുറയാത്ത കൂടായിരിക്കണം നിർമ്മിക്കേണ്ടത്. അതോടൊപ്പം ആടുകളുടെ ഇൻഷുറൻസ് ചിലവ് ഉപഭോക്താവ് വാഹിക്കേണ്ടതുണ്ട്. അപേക്ഷയ്ക്കൊപ്പം ആധാർ കാർഡിന്റെ പകർപ്പും,നികുതിയടച്ച രസീതിന്റെ പകർപ്പ്,റേഷൻ കാർഡ് എന്നിവയടക്കം സ്വന്തം പഞ്ചായത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഓരോ പഞ്ചായത്തിലെയും അപേക്ഷകൾ പരിഗണിച്ചശേഷം മൃഗസംരക്ഷണ വകുപ്പ് ആയിരിക്കും ഗുണഭോക്താവിനെ തിരഞ്ഞെടുക്കുക. അതിനാൽ തന്നെ ജൂൺ ജൂലൈ മാസത്തിൽ അപേക്ഷകൾ സ്വീകരിക്കുന്ന ഈ പദ്ധതിയുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയോ എന്നുള്ള കാര്യം അടുത്തുള്ള മൃഗാശുപത്രിയിൽ അന്വേഷണം നടത്തി ഉറപ്പാക്കേണ്ടതാണ് ഉപഭോക്താവിന്റെ ഉത്തരവാദിത്തം ആണ്.പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.