100 കിലോയുടെ മുകളിൽ തൂക്കം വരുന്ന,വലിയ കച്ചവട സാധ്യത ഉള്ള ഒട്ടകപക്ഷി

മലയാളികൾക്ക് കൗതുകം ഉണ്ടാക്കുന്ന പക്ഷി ആണ് ഒട്ടക പക്ഷി.ഭൂമിയിലെ ഏറ്റവും വലിയ പക്ഷി ആയ ഒട്ടകപക്ഷിയെ കച്ചവട അടിസ്ഥാനത്തിൽ വളർത്തി പരിപാലിക്കുന്നുണ്ട് നമ്മുടെ ഈ കേരളത്തിൽ എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടാകും.എന്നാൽ സംഗതി സത്യം ആണ്.തൃശൂർ പുത്തൂർ എന്ന സ്ഥലത്തു ഇ മാർട്ട് എന്ന പേരിൽ നടത്തുന്ന സ്ഥാപനത്തിൽ ആണ് ഒട്ടകപക്ഷിയെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്തുന്നത്.വളരെ കൗതുക കരവും അതിനൊപ്പം തന്നെ കാർഷിക അടിസ്ഥാനത്തിൽ വളരെ ലാഭകരവും ആയിട്ടാണ് ഇവിടെ പക്ഷിയെ വളർത്തുന്നത്.

ഒട്ടക പക്ഷി വളരെ അപകടകാരി ആയ പക്ഷി ആയിട്ടാണ് വിലയിരുത്തപ്പെടുന്നത് എങ്കിലും ഈ സ്ഥാപനത്തിലെ ഒട്ടകപക്ഷികൾ എല്ലാം തന്നെ ശാന്തശീലർ ആണ് എന്നാണ് സ്ഥാപനത്തിന്റെ മാനേജർ അഭിപ്രായപ്പെടുന്നത്.ഇന്ത്യൻ വന്യജീവി അല്ലാത്തതിനാൽ തന്നെ വളർത്താൻ നിയമപരമായി മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒന്നാണ് ഒട്ടകപക്ഷി.വളരെ ആരോഗ്യവാന്മാർ ആയ ഒട്ടകപക്ഷികൾ കരയിലെ ഏറ്റവും വലിയ ഓട്ടക്കാർ എന്ന വിശേഷണവും ഉള്ളവർ ആണ്.സസ്യഭുക്കുകൾ ആയ ഒട്ടകപക്ഷികൾ കഴിക്കുന്നത് പച്ചിലകൾ,കാരറ്റുകൾ,ചീര എന്നിവയാണ് കഴിക്കുന്നത്.

100 കിലോയോളം ഭാരം വരുന്ന ഒട്ടകപക്ഷികൾ ദേഷ്യം വന്നാൽ കൊത്തുന്നതിനെ കാൾ കൂടുതൽ അടിക്കുകയാകും ചെയ്യുക.ഇവയുടെ വിലയും മറ്റു വിവരങ്ങളും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.ആവശ്യമുള്ളവർക്ക് ബന്ധപ്പടാനായി വീഡിയോയിൽ ഇ മാർട്ട് മാനേജർ ലിജോ യുടെ നമ്പറും വീഡിയോയിൽ ലഭ്യമാണ്.രസകരവും,ഉപകാരപ്രദവും കൗടുകപരവുമായ ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ ഈ ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.