ജൂലൈ മാസ റേഷൻ വിതരണം തുടങ്ങി

ജൂലൈ മാസത്തിലെ റേഷൻ വിതരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.ഇത് പ്രകാരം കേന്ദ്ര വിഹിതമായി മഞ്ഞ,പിങ്ക് കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും ഒരു കിലോഗ്രാം അരി,കാർഡ് ഒന്നിനും ഒരു കിലോഗ്രാം പയർ എന്നിവയാണ് ലഭിക്കുന്നത്.ഔദ്യോഗിക ഉത്തരവുകൾ ഒന്നും തന്നെ വന്നിട്ടില്ല എങ്കിലും നവംബർ വരെ ഇത്തരത്തിൽ റേഷൻ വിതരണം ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മഞ്ഞ കാർഡ് ഉടമകൾക്ക് അഥവാ എ എ വൈ കാർഡ് ഉടമകൾക്ക് 30 കിലോ അറിയും,5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കുന്നതാണ്.കൂടാതെ 21 രൂപക്ക് ഒരു കിലോഗ്രാം പഞ്ചസാരയും ലഭിക്കുന്നതാണ്.PMGKY പ്രകാരമുള്ള റേഷൻ വിഹിതം പിന്നീട ആകും അറിയിക്കുക.

പിങ്ക് അഥവാ PHH കാർഡ് ഉടമകൾക്ക് കുടുമ്ബത്തിലെ കാർഡിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും നാല് കിലോ അരി,ഒരു കിലോ ഗോതമ്പ് എന്നിവ കിലോ രണ്ട രൂപ എന്ന നിരക്കിൽ ലഭിക്കുന്നതാണ്.പിങ്ക് കാർഡ് ഉടമകൾക്കും PMGKY പ്രകാരമുള്ള റേഷൻ വിഹിതം പിന്നീട ആകും അറിയിക്കുക.നീല റേഷൻ കാർഡ് അഥവാ NPNS കാർഡ് ഉടമകൾക്ക് കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം നാല് രൂപ നിരക്കിലും,ലഭ്യതക്കനുസരിച്ചു ഒന്ന് മുതൽ 3 കിലോ വരെ ആട്ട കിലോ 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.അതുപോലെ തന്നെ വെള്ള കാർഡ് ഉടമകൾ അഥവാ NPNS കാർഡ് ഉടമകളുടെ റേഷൻ എന്തൊക്കെ ആണ് നോക്കാം.

വെള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്ന റേഷൻ വിഹിതം എന്തൊക്കെ ആണ് എന്ന് മനസിലാക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കാം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഉപകാരപ്രദമായ ഈ വിവരം എത്താനായി ഷെയർ ചെയ്യാം.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.