ലോക്ക് ഡൌൺ 20 നു ശേഷം പുറത്തിറങ്ങുന്നവർ അറിയാൻ

ലോക്ക്ഡൗൺ ഇളവുകൾ സംസ്ഥാനത്തു ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.ജില്ലകൾ തിരിച്ചാകും ഇളവുകൾ പ്രഖ്യാപിക്കുക.കേരളത്തിൽ നടപ്പാകുന്നത് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിയന്ത്രങ്ങൾ പൂർണമായും പാലിച്ചു കൊണ്ടുള്ള ഇളവുകൾ മാത്രമായിരിക്കും.ചില ഇളവുകൾ മാത്രമാണ് ലഭിക്കുക,അതും ഹോട്സ്പോട്ടുകൾ ഇല്ലാത്ത ജില്ലകൾക്ക് മാത്രമായിരിക്കും ഇളവുകൾ ലഭിക്കുന്നത്.അതിനനുസരിച്ചു ജില്ല തിരിച്ചാണ് ഇളവുകൾ നൽകുക

നാല് സോണുകൾ ആയി കേരളത്തിലെ ജില്ലകളെ തിരിച്ചിട്ടുണ്ട്.റെഡ് സോൺ,ഓറഞ്ച് എ സോൺ,ഓറഞ്ച് ബി സോൺ,ഗ്രീൻ സോൺ എന്നതാണ് സോണുകൾ.ഇതിൽ മലപ്പുറം,കോഴിക്കോട്,കണ്ണൂർ കാസർഗോഡ് ജില്ലകൾ റെഡ് സോണിലും,കൊല്ലം,പത്തനംതിട്ട,എറണാകുളം എന്നിവ ഓറഞ്ച് എ സോണിലും,തിരുവനന്തപുരം,ആലപ്പുഴ,പാലക്കാട്,തൃശൂർ,വയനാട് എന്നിവ ഓറഞ്ച് ബി സോണിലും,കോട്ടയം ഇടുക്കി ജില്ലകളെ ഗ്രീൻ സോണിലും ആകും ഉൾപ്പെടുത്തുക.

ഇതിൽ ഗ്രീൻ സോണിലുള്ളവർക്ക് ഇരുപതു മുതൽ ലോക്ക് ടൗണിൽ ഇളവുകൾ ലഭ്യമായി തുടങ്ങും.ഓറഞ്ച് ബി സോണിലുള്ളവർക്കും 20 മുതൽ ലോക്ക് ടൗൺ ഇളവുകൾ ലഭിക്കുന്നതാണ്.ഓറഞ്ച് എ സോണിലുള്ളവർക്ക് 24 നു ശേഷം ഭാഗിക ഇളവുകൾ നൽകി തുടങ്ങും.റെഡ് സോണുകളിൽ മെയ് 3 നു ശേഷം മാത്രം ഇളവുകൾ പ്രഖ്യാപിക്കുക.

തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,മലപ്പുറം,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളാണ് ഹോട്സ്പോട്ട് ആയി കേന്ദ്ര ലിസ്റ്റ് പ്രകാരം കണക്കാക്കപ്പെട്ടിട്ടുള്ളത്.ഹോട്സ്പോട്ടുകൾ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജില്ലകൾക്ക് ഇളവുകൾ ഉണ്ടാകില്ല.വാഹന നിയന്ത്രണത്തിൽ അടക്കം ചില ഇളവുകൾ ആണ് ഹോട്സ്പോട്ടുകൾ അല്ലാത്ത ജില്ലകൾക്ക് ചില ഇളവുകൾ ലഭിക്കുക.എന്നാൽ ജില്ലകൾ തമ്മിലുള്ള ഗതാഗതം അനുവദിക്കുന്നതല്ല.ഒറ്റ അക്ക നമ്പറുകൾ,ഇരട്ട അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾ ഇടവിട്ട ദിവസങ്ങളിൽ ആയിരിക്കും ഓടാൻ അനുവദിക്കുക..

എന്നാൽ സ്ത്രീകൾ ഓടിക്കുന്ന വണ്ടികൾക്ക് ഇളവുകൾ ലഭ്യമാണ്.ഷോറൂമുകളിൽ അടക്കം നിർത്തി ഇട്ടിരിക്കുന്ന വാഹനങ്ങൾ നശിക്കാതിരിക്കാൻ സ്റ്റാർട്ട് ചെയ്യാനുള്ള അവസരവും ഉണ്ടാകും .മത്സ്യബന്ധനം,കയർ,ബീഡി തൊഴിലാളികൾക്ക് ഇളവുകൾ ഉണ്ടാകും.അക്ഷയ സെന്ററുകൾ ,പോസ്റ്റ് ഓഫീസുകൾ എന്നിവ ഓറഞ്ച് കാറ്റഗറി ജില്ലകയിൽ ആണെങ്കിൽ തുറക്കാം.അവശ്യ സാധങ്ങൾ വിൽക്കുന്ന റെഡ് സോണിൽ അല്ലത്ത കടകൾ രാവിൽ 7 മുതൽ വൈകിട്ട് 7 വരെ തുറന്നു പ്രവർത്തിക്കാം.റെഡ് സോണുകളിൽ നിലവിൽ ഉള്ളത് പോലെ 7 മുതൽ 5 വരെ തുടരുന്നതാണ്.

കെട്ടിട നിർമാണങ്ങൾ ഒക്കെ റെഡ് സോൺ ഒഴികെയുള്ള ജില്ലകളിൽ പുനരാരംഭിക്കാം.എന്നാൽ ഏറ്റവും പ്രധാനമായ കാര്യം സാമൂഹിക അകലം പാലിച്ചു മാത്രമേ ഇളവുകൾ പോലും നടപ്പാക്കാൻ പാടുള്ളു.അത് ഓരോ വ്യക്‌തികളുടെയും ഉത്തരവാദിത്തമാണ്.ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം.

മാറിയ സാഹചര്യത്തിൽ 20/04/2020 കേന്ദ്ര സർക്കാർ നിർദേശം പാലിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ഇറങ്ങാൻ സാധ്യത ഉള്ളതിനാൽ മുകളിൽ ഉള്ള കുറിപ്പ് പ്രകാരം ഉള്ളവയിൽ മാറ്റം വരാൻ സാധ്യതയുണ്ട്

error: Content is protected !!